x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ കാ​ന്പ​യി​ൻ സ​മാ​പി​ച്ചു

വെബ് ഡെസ്ക്
Published: July 28, 2026 01:31 AM IST | Updated: July 28, 2026 01:31 AM IST

സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ കാ​ന്പ​യി​നി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

എ​ൽ​ത്തു​രു​ത്ത്: സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ലെ പി​ജി സാ​ന്പ​ത്തി​ക​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സെ​ൻ​സ​സ് 2027 സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ കാ​ന്പ​യി​ൻ സ​മാ​പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും സം​യു​ക്ത​മാ​യി കോ​ർ​പ​റേ​ഷ​നി​ലെ 46-ാം ഡി​വി​ഷ​നി​ലെ എ​ണ്ണൂ​റി​ല​ധി​കം വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ഹാ​യം​ന​ൽ​കി.

കാ​ന്പ​യി​നി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ഫ്രാ​ൻ​സി​സ് കു​രി​ശേ​രി സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ഡോ. സു​ധീ​ർ സെ​ബാ​സ്റ്റ്യ​ൻ, ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ കെ. ​സു​മേ​ഷ്, സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ എം.​പി. സ​ജി​ത, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​ജി​ൻ​സ് വ​ർ​ക്കി, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി എം.​ആ​ർ. അ​ജേ​ഷ്, എ​ച്ച്ഒ​ഡി ഫി​ജി റാ​ഫേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ട​നെ​ല്ലൂ​ർ ശ്രീ അ​ച്യു​ത​മേ​നോ​ൻ കോ​ള​ജി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ.​ടി.​എ​ൽ. സോ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​റി​യ​ന്‍റേ​ഷ​ൻ ക്യാ​ന്പും ന​ട​ത്തി.

Tags : Nattuvishesham DistrictNews DeepikaNews Self-enumeration

Recent News

Corehub Up