കൂത്തുപറമ്പ്: എരുവട്ടി പാനുണ്ടയിൽ ഏഴു വയസുകാരി കുളത്തിൽ വീണു മരിച്ചു. പാനുണ്ട അങ്കണവാടിക്കു സമീപം ഗ്രീൻ വേൾഡിൽ രഞ്ജിത്ത്-മഫീദ ദമ്പതികളുടെ മകൾ മിർസ ആണ് മരിച്ചത്. പാനുണ്ടയിൽ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടവരോടൊപ്പം എത്തിയതായിരുന്നു മിർസ.
നാട്ടുകാരുടെ നേതൃത്വത്തിൽ എല്ലാ ഞായറാഴ്ചകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിവരാറുണ്ടായിരുന്നു. ശുചീകരണ പ്രവർത്തനത്തിനിടയിൽ അബദ്ധത്തിൽ കാൽതെന്നി കുളത്തിലേക്കു വീണതാകാം മരണകാരണമെന്നാണു പ്രാഥമിക നിഗമനം. ഉടൻ തന്നെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിണറായി പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. പാനുണ്ട ബേസിക് യുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരൻ: ആഷിദ്.
Tags : Deepika DeepikaNewspaper BreakingNews Seven-year-old girl dies after falling