x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ന്ന​യൂ​ർ​ക്കു​ളം മേ​ഖ​ല​യി​ൽ ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷം; മൂ​ന്നു വീ​ടു​ക​ൾ ക​ട​ലെ​ടു​ത്തു


Published: July 9, 2026 02:01 AM IST | Updated: July 9, 2026 02:01 AM IST

പു​ന്ന​യൂ​ർ​ക്കു​ളം: കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ ദു​രി​ത​മാ​യി ക​ട​ലേ​റ്റ​വും. അ​ണ്ട​ത്തോ​ട് പെ​രി​യ​മ്പ​ലം മേ​ഖ​ല​ക​ളി​ൽ ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യി. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ആ​രം​ഭി​ച്ച ക്ഷോ​ഭം ഇ​ന്ന​ലെ​യും തു​ട​ർ​ന്നു.

തി​ര​മാ​ല​ക​ൾ അ​ടി​ച്ചു​ക​യ​റു​ന്ന ത​ങ്ങ​ൾ​പ​ടി, 310 റോ​ഡ്, പെ​രി​യ​മ്പ​ലം ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലും ക​ര എ​ടു​ത്തി​ട്ടു​ള്ള​ത്. 310 റോ​ഡ് ബീ​ച്ചി​ൽ ഷെ​ല്ലീ​സ് ബീ​ച്ച് ഫ്ര​ണ്ട് കെ​ട്ടി​ട​ത്തി​ന്‍റെ സു​ര​ക്ഷാ ഭി​ത്തി ത​ക​ർ​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ ഏ​താ​നും മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് ക​ട​ൽ എ​ത്തി​നി​ൽ​ക്കു​ന്ന​ത്. ത​ങ്ങ​ൾ​പ്പ​ടി ബീ​ച്ചി​ൽ ആ​ൾ​താ​മ​സ​മി​ല്ലാ​തെ കി​ട​ന്നി​രു​ന്ന മൂ​ന്ന് വീ​ടു​ക​ൾ ക​ട​ലെ​ടു​ത്തു. പു​ന​ർ​ഗേ​ഹം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​വി​ടെ​യു​ള്ള താ​മ​സ​ക്കാ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​രു​ന്നു. പെ​രി​യ​മ്പ​ലം ബീ​ച്ചി​ൽ ത​ട്ടു​ക​ട​ക​ളി​ലേ​ക്കും ക​ട​ൽ​വെ​ള്ളം ഇ​ര​ച്ചു​ക​യ​റു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. നേ​ര​ത്തെ ക​ട​ലേ​റ്റ​മു​ണ്ടാ​യ തീ​ര​ങ്ങ​ളി​ൽ നി​ര​ത്തി​യി​രു​ന്ന ജി​യോ ബാ​ഗു​ക​ൾ ക​ട​ലെ​ടു​ത്തു.

പു​ന്ന​യൂ​ർ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹ​സ​ൻ ത​ളി​ക​ശേ​രി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എ​ച്ച്. ആ​ബി​ദ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : Nattuvisesham District News

Recent News

Corehub Up