x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ ഷീ ​റൂം

വെബ് ഡെസ്ക്
Published: July 30, 2026 02:16 AM IST | Updated: July 30, 2026 02:16 AM IST

കോ​ഴി​ക്കോ​ട്: ആ​ര്‍​ത്ത​വ​ദി​ന​ങ്ങ​ളി​ലെ ക്ലേ​ശ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ആ​ശ്വാ​സ​മേ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പെ​ണ്‍​സൗ​ഹൃ​ദ മു​റി​യൊ​രു​ക്കാ​ന്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്.
‘ഷീ ​റൂം' എ​ന്ന പ​ദ്ധ​തി​ക്കു​വേ​ണ്ടി 1.35 കോ​ടി രൂ​പ​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മാ​റ്റി വ​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ മു​റി ല​ഭ്യ​മാ​യി​ട്ടു​ള്ള സ്‌​കൂ​ളു​ക​ളെ​യാ​ണ് ഈ ​പ​ദ്ധ​തി​യ്ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. മു​റി​യോ​ട​നു​ബ​ന്ധി​ച്ച് ശുചിമുറി സൗ​ക​ര്യം, ര​ണ്ട് കി​ട​ക്ക​ക​ള്‍, സോ​ഫ, ഇ​ന്‍​സി​ന​റേ​റ്റ​ര്‍, ചൂ​ടു​വെ​ള്ളം, നാ​പ്കി​നു​ക​ള്‍ തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​ക്കും.

മു​റി​ക​ള്‍ സ്‌​കൂ​ളു​ക​ള്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് വി​ട്ടു ന​ല്‍​ക​ണം. അ​തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ളെ​ല്ലാം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ല്‍​കും. ആ​ര്‍​ത്ത​വ​ദി​ന​ങ്ങ​ളി​ല്‍ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടി​യാ​ണ് കു​ട്ടി​ക​ളി​ല്‍ പ​ല​രും ക്ലാ​സ് മു​റി​ക​ളി​ല്‍ ഇ​രി​ക്കു​ന്ന​ത്. ഇ​തി​നൊ​രു ആ​ശ്വാ​സ​വു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലെ തെ​ര​ഞ്ഞെ​ടു​ത്ത 30 സ​ര്‍​ക്കാ​ര്‍ ഹൈ​സ്‌​കൂ​ളു​ക​ളി​ലാ​ണ് ഷീ ​റൂം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കു​ട്ടി​ക​ള്‍​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​ന് സ്‌​കൂ​ളി​ല്‍ ത​ന്നെ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ ഈ ​സ​മ​യ​ത്ത് അ​വ​ര്‍ അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക സം​ഘ​ര്‍​ഷ​ങ്ങ​ള്‍ കു​റ​യ്ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മു​നീ​ര്‍ എ​ര​വ​ത്ത് പ​റ​ഞ്ഞു. ആ​ര്‍​ത്ത​വ​ദി​ന​ങ്ങ​ളി​ല്‍ മ​റ്റ് കു​ട്ടി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ടോ​യ്ല​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ കു​ട്ടി​ക​ള്‍​ക്ക് മ​ടി​യു​ണ്ടാ​കും.

അ​തി​നാ​ലാ​ണ് ഷീ ​റൂ​മി​ല്‍ ശുചിമുറി കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഏ​ക​ദേ​ശം 45 ഹൈ​സ്‌​കൂ​ളു​ക​ളാ​ണ് ഉ​ള്ള​ത്. അ​തി​ല്‍ മു​റി ല​ഭ്യ​മാ​യ സ്‌​കൂ​ളു​ക​ള്‍ നി​ല​വി​ല്‍ 30 എ​ണ്ണ​മാ​ണ്. ശ​രാ​ശ​രി മൂ​ന്ന് ല​ക്ഷം രൂ​പ​യാ​ണ് ഒ​രു സ്‌​കൂ​ളി​നാ​യി ചെ​ല​വ​ഴി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

 

Tags : Nattuvishesham Districtnews

Recent News

Corehub Up