x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ക്ത​ദാ​ന​രം​ഗ​ത്ത് മാ​തൃ​ക​യാ​യി ഷി​ബു തെ​ക്കേ​മ​റ്റം

വെബ് ഡെസ്ക്
Published: October 1, 2026 10:27 PM IST | Updated: October 1, 2026 10:27 PM IST

പാ​ലാ മ​രി​യ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന സ​ന്ന​ദ്ധ ര​ക്ത​ദാ​ന ക്യാ​മ്പി​ല്‍ ഷി​ബു തെ​ക്കേ​മ​റ്റം ര​ക്ത​ദാ​നം ന​ട​ത്തു​ന്നു.

പാ​ലാ: ര​ക്ത​ദാ​നം ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി​യ ഷി​ബു തെ​ക്കേ​മ​റ്റം ദേ​ശീ​യ സ​ന്ന​ദ്ധ ര​ക്ത​ദാ​ന ദി​ന​ത്തി​ല്‍ ത​ന്‍റെ 136-ാമ​ത് ര​ക്ത​ദാ​നം ന​ട​ത്തി. അ​തോ​ടൊ​പ്പം പാ​ലാ ബ്ല​ഡ് ഫോ​റം ചെ​യ​ര്‍​മാ​നാ​യി​രു​ന്ന പാ​ലാ ഡി​വൈ​എ​സ്പി കെ. ​സ​ദ​ന് യാ​ത്ര​യ​യ​പ്പും ന​ല്‍​കി. പാ​ലാ ബ്ല​ഡ് ഫോ​റം ചെ​യ​ര്‍​മാ​നാ​യി പ്ര​വ​ര്‍​ത്തി​ച്ച കാ​ല​യ​ള​വി​ല്‍ ര​ക്ത​ദാ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ ഡി​വൈ​എ​സ്പി കെ. ​സ​ദ​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്.

ദേ​ശീ​യ സ​ന്ന​ദ്ധ ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ലാ ബ്ല​ഡ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ല​യ​ണ്‍​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍, ഫെ​ഡ​റ​ല്‍ ബാ​ങ്ക്, പാ​ലാ മ​രി​യ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​രി​യ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ ബ്ല​ഡ് ബാ​ങ്കി​ലാ​ണ് സ​ന്ന​ദ്ധ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

മ​രി​യ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ലി​ന്‍​സി ഇ​മ്മാ​നു​വ​ല്‍ എ​ഫ്‌​സി​സി, സൂ​പ്ര​ണ്ട് ഡോ. ​മാ​ത്യു തോ​മ​സ്, മ​രി​യ​സ​ദ​നം ഡ​യ​റ​ക്‌​ട​ര്‍ സ​ന്തോ​ഷ് ജോ​സ​ഫ്, ല​യ​ണ്‍​സ് ഡി​സ്ട്രി​ക്‌​ട് പ്രോ​ജ​ക്‌​ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​ബി പ്ലാ​ത്തോ​ട്ടം, ഈ​രാ​റ്റു​പേ​ട്ട ജ​ന​മൈ​ത്രി സി​ആ​ര്‍​ഒ ബി​നോ​യി തോ​മ​സ്, ഹോ​സ്പി​റ്റ​ല്‍ ഓ​പ്പ​റേ​ഷ​ന്‍ മാ​നേ​ജ​ര്‍ ബാ​ബു സെ​ബാ​സ്റ്റ്യ​ന്‍, കൊ​ഴു​വ​നാ​ല്‍ ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സാ​ബു മു​ക​ളേ​ല്‍, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ ഡോ. ​പി.​ഡി. ജോ​ര്‍​ജ്, ട്ര​ഷ​റ​ര്‍ പ്ര​ഫ. സു​നി​ല്‍ തോ​മ​സ്, സ​ജി വ​ട്ട​ക്കാ​നാ​ല്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

38 വ​ര്‍​ഷം മു​മ്പ് ര​ക്ത​ദാ​നം ആ​രം​ഭി​ച്ച ഷി​ബു തെ​ക്കേ​മ​റ്റം 136 ത​വ​ണ ര​ക്തം ദാ​നം ചെ​യ്തി​ട്ടു​ണ്ട്. ആ​ളു​ക​ളെ ര​ക്ത​ദാ​ന​ത്തി​ന് പ്രേ​രി​പ്പി​ക്കു​ക​യും നി​ര​വ​ധി ര​ക്ത​ദാ​ന ക്യാ​മ്പു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Tags : District News Nattuvishesham Shibu Thekkemattam

Recent News

Corehub Up