ആറന്മുളയ്ക്കു സമീപം ഇടയാറന്മുളയിൽ നടക്കുന്ന സംസ്ഥാനതല ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിന്റെ ഉദ്ഘാടനം അബിൻ വർക്കി എംഎൽഎ നിർവഹിക്കുന്നു.
ആറന്മുള: 58-മത് സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ഇടയാറന്മുളയിലുള്ള ദ്രോണാചാര്യ പ്രഫ. സണ്ണി തോമസ് നഗറില്‍ അബിന്‍ വര്‍ക്കി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
സീനിയര്‍ വൈസ് പ്രസിഡന്റും ജില്ലാ പോലീസ് മേധാവിയുമായ ആര്. ആനന്ദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ റൈഫിള്‍ അസോസിയേഷന് സെക്രട്ടറി യുമായ ഡോ. കെ. എസ്. ജഗന് മോഹന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍, ഗ്രാമപഞ്ചായത് അംഗം തുളസി രാധ, സംസ്ഥാന സെക്രട്ടറി പ്രഫ. വി.സി. ജെയിംസ്, ഗവേണിംഗ് ബോര്‍ഡ് മെംബര്‍ സാം കാവുംമണ്ണില്‍, അസോസിയേഷന് ട്രഷറാർ മാത്യൂസ് കെ. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ 10 മുതല്‍ വൈകുന്നേരം ആറുവരെയാണ് മത്സരങ്ങള്‍. സംസ്ഥാനത്തെ എല്ലാ ജില്ലകൾ, സർവീസസ് എന്നിവിടങ്ങളില്‍നിന്നും അര്‍ഹത നേടിയവരാണ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഇന്നലെ ആരംഭിച്ച മത്സരങ്ങള്‍ 28 നു സമാപിക്കും. എല്ലാദിവസവും വൈകുന്നേരം കലാപരിപാടികളും അരങ്ങേറും.
Tags : Nattuvishesham District News Shooting Championship Aranmula