ഹ്രസ്വചിത്രപ്രകാശന സദസ് കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത തേക്കിൻകാട്ടിൽ ഉദ്ഘാടനം ചെയ്യുന്നു.
കല്ലടിക്കോട്: ലഹരിവസ്തുക്കൾ പുതിയകാലത്തെ കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ബോധ്യപ്പെടുത്തലുമായി കരിമ്പ ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ ഫോർമേഷൻ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു.
കുട്ടികളുടെ തെറ്റായ ചങ്ങാത്തം വീടും വിദ്യാലയവും എങ്ങനെ അവമതിക്കപ്പെടുന്നു എന്നുള്ളതിന്റെ ഹ്രസ്വരൂപമാണ് ഈ ഷോർട്ട് ഫിലിം.
ജേണലിസം അധ്യാപകൻ റോയ് തോമസ് സംവിധാനം ചെയ്ത ഷോർട്ട് ഫിലിം സ്കൂളിൽ പ്രദർശിപ്പിച്ചതിനുശേഷമാണ് റിലീസ് ചെയ്തത്. പ്രകാശന സദസ് കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത തേക്കിൻകാട്ടിൽ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യൂസഫ് പാലക്കൽ ഷോർട്ട്ഫിലിം പ്രകാശനം നടത്തി. പിടിഎ പ്രസിഡന്റ് കെ. രാധാകൃഷ്ണൻ അധ്യക്ഷനായി. പ്രസന്നൻ മുളഞ്ഞൂർ മുഖ്യാതിഥിയായി പങ്കെടുത്തു.
എൻഎസ്എസ് അവാർഡ് ജേതാവ് ബി. ഹർഷിണി, അധ്യാപക അവാർഡ് ജേതാവ് പി. ഭാസ്കരൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അരുൺരാജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ ബിനോയ് എൻ. ജോൺ,പിടിഎ വൈസ് പ്രസിഡന്റ് ടി. വിൽസൺ, ആൽവിൻ സിജു, സാന്ദ്ര ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Government School nattuvishesham local news