x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ താ​യ്‌​ക്വാ​ണ്ടോ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ വെ​ള്ളി മെ​ഡ​ല്‍ നേ​ടി സ​ഹോ​ദ​ര​ങ്ങ​ള്‍

വെബ് ഡെസ്ക്
Published: October 15, 2026 11:08 PM IST | Updated: October 15, 2026 11:08 PM IST

എം.​ബി. ദേ​വ​ന​ന്ദ​ന, എം.ബി. കൃ​ഷ്ണ​ദ​ത്ത​ന്‍

ക​ട്ട​പ്പ​ന: പ​ഞ്ചാ​ബി​ലും ഹൈ​ദ​രാ​ബാ​ദി​ലു​മാ​യി ന​ട​ന്ന സി​ബി എ​സ്‌​ഇ ദേ​ശീ​യ താ​യ്‌​ക്വാണ്ടോ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ വെ​ള്ളി​മെ​ഡ​ല്‍ നേ​ടി സ​ഹോ​ദ​ര​ങ്ങ​ള്‍. ക​ട്ട​പ്പ​ന ഓ​ക്‌​സി​ലി​യം സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​യ എം.​ബി. ദേ​വ​ന​ന്ദ​ന, എം.ബി. കൃ​ഷ്ണ​ദ​ത്ത​ന്‍ എ​ന്നി​വ​രാ​ണ് ദേ​ശീ​യ വെ​ള്ളി മെ​ഡ​ല്‍ ക​ര​സ്ഥ​മാ​ക്കി​യ​ത്.

ക​ട്ട​പ്പ​ന വെ​ള്ള​യാം​കു​ടി സ്വ​ദേ​ശി​ക​ളാ​യ ബാ​ബു​വി​ന്‍റെ​യും അ​ജി​കു​മാ​രി​യു​ടെ​യും മ​ക്ക​ളാ​ണ് ഇ​രു​വ​രും. പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​ര്‍ ശ്രീ ​ഗു​രു ഹ​രി​കൃ​ഷ്ണ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ഒ​ക്ടോ​ബ​ര്‍ ഒ​ന്നു മു​ത​ല്‍ നാ​ലു​വ​രെ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ താ​യ്ക്വാ​ണ്ടോ ഗേ​ള്‍​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ അ​ണ്ട​ര്‍-17 വി​ഭാ​ഗം 59 കി​ലോ​ഗ്രാ​മി​ലാ​ണ് പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ ദേ​വ​ന​ന്ദ​ന മെ​ഡ​ല്‍ നേ​ടി​യ​ത്.

ഒ​ക്ടോ​ബ​ര്‍ നാ​ലു മു​ത​ല്‍ ഏ​ഴു​വ​രെ ഹൈ​ദ​രാ​ബാ​ദ് ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ല്‍ ന​ട​ന്ന ബോ​യ്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ അ​ണ്ട​ര്‍-14 വി​ഭാ​ഗം 32 കി​ലോ​ഗ്രാം കാ​റ്റ​ഗ​റി​യി​ലാ​ണ് ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി കൃ​ഷ്ണ​ദ​ത്ത​ന്‍ മെ​ഡ​ല്‍​ നേ​ടി​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​മാ​യി ക​ട്ട​പ്പ​ന ച​ല​ഞ്ചേ​ഴ്‌​സ് താ​യ്‌​ക്വാണ്ടോ അ​ക്കാ​ദ​മി​യി​ല്‍ രാ​ജേ​ഷ് ടി. ​രാ​ജു​വി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രു​ടെ​യും പ​രി​ശീ​ല​നം.

Tags : silver medals NattuVishesham DistrictNews

Recent News

Corehub Up