x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം’ ര​ണ്ടു പോ​ലീ​സു​കാ​രെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്തു


Published: June 5, 2026 06:54 AM IST | Updated: June 5, 2026 06:54 AM IST

‘ആ​ല​പ്പു​ഴ: ഗ​ൺ​മാ​ൻ​മാ​രു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം കേ​സി​ൽ, പ്ര​തി​ക​ളെ കേ​സി​ൽ​നി​ന്ന് ര​ക്ഷി​ക്കാ​ൻ മു​ൻ അ​ന്വേ​ഷ​ണ​സം​ഘം രേ​ഖ​ക​ളി​ൽ കൃ​ത്രി​മം ന​ട​ത്തി​യെ​ന്ന ക​ണ്ടെ​ത്ത​ലി​ന് പി​ന്നാ​ലെ ര​ണ്ട് പോ​ലീ​സു​കാ​രെ എ​സ്ഐ​ടി ചോ​ദ്യം​ചെ​യ്തു.

എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന ഗ്രേ​ഡ് എ​സ്ഐ​മാ​രാ​യ ര​ണ്ട് പോ​ലീ​സു​കാ​രെ​യാ​ണ് ആ​ല​പ്പു​ഴ​യി​ൽ വി​ളി​ച്ചു​വ​രു​ത്തി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്ത​ത്. ആ​ല​പ്പു​ഴ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ എ​സ്പി എ.​പി. ഷൗ​ക്ക​ത്ത​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം​ചെ​യ്ത​തി​ൽ​നി​ന്ന് നി​ർ​ണാ​യ​ക തെ​ളി​വ് ല​ഭി​ച്ച​താ​യാ​ണ് വി​വ​രം.

നേ​താ​ക്ക​ളെ ആ​ക്ര​മി​ച്ച മു​ൻ​മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ അ​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ നി​യ​മ​ന​ട​പ​ടി നേ​രി​ടാ​തി​രി​ക്കാ​നും കേ​സി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​നും ചി​ല രേ​ഖ​ക​ൾ മാ​റ്റു​ക​യും പ​ക​രം പു​തി​യ​ത് വ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് എ​സ്ഐ​ടി ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ വീ​ഡി​യോ​ദൃ​ശ്യ​ങ്ങ​ളും അ​ന്ന​ത്തെ അ​ന്വേ​ഷ​ണ​സം​ഘം രേ​ഖ​പ്പെ​ടു​ത്തി​യ മൊ​ഴി​ക​ളും ത​മ്മി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ളു​ണ്ടെ​ന്നും തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.

കേ​സ് രേ​ഖ​ക​ളി​ൽ എ​ങ്ങ​നെ തി​രു​ത്ത​ലും മാ​റ്റ​വും വ​രു​ത്തി​യെ​ന്ന​തി​നെ​ക്കു​റി​ച്ച് പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പോ​ലീ​സു​കാ​രെ ചോ​ദ്യം ചെ​യ്ത​ത്. യ​ഥാ​ർ​ഥ​രേ​ഖ​ക​ൾ, സാ​ക്ഷി​മൊ​ഴി​ക​ൾ, സി​ഡി​ക​ൾ, ഡി​ജി​റ്റ​ൽ വ​സ്തു​ക്ക​ൾ എ​ന്നി​വ​യി​ൽ കൃ​ത്രി​മം ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം സം​ശ​യി​ക്കു​ന്നു​ണ്ട്.
കേ​സ് തി​രി​മ​റി ന​ട​ത്തി​യ​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു ക്ര​മ​വി​രു​ദ്ധ​മാ​യ പ്ര​വൃ​ത്തി ഉ​ണ്ടാ​യോ​യെ​ന്നും അ​ല്ലെ​ങ്കി​ൽ മേ​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​വൃ​ത്തി​ക്ക് ഇ​വ​ർ കൂ​ട്ടു​നി​ന്നോ​യെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘം ചോ​ദി​ച്ച​റി​ഞ്ഞ​ത്.

Tags : nattu vishesham SIT questions policemen

Recent News

Corehub Up