x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​കാ​ശം മേ​ല്‍​ക്കൂ​ര നാ​ശ​ത്തി​ന്‍റെ വ​ക്കി​ല്‍ ഭ​ട്ട് റോ​ഡി​ലെ തീ​രം ബ്ലി​സ് പാ​ര്‍​ക്ക്

വെബ് ഡെസ്ക്
Published: August 6, 2026 03:01 AM IST | Updated: August 6, 2026 03:01 AM IST

തീ​രം ബ്ലി​സ് പാ​ര്‍​ക്കി​ലെ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്ന നി​ല​യി​ല്‍.

കോ​ഴി​ക്കോ​ട്: ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ (ഡി​ടി​പി​സി) കീ​ഴി​ല്‍ ഭ​ട്ട് റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന തീ​രം ബ്ലി​സ് പാ​ര്‍​ക്ക് ജീ​ര്‍​ണാ​വ​സ്ഥ​യി​ല്‍. ക​ട​ല്‍​തീ​ര​ത്തോ​ടു ചേ​ര്‍​ന്നു സ്ഥി​തി ചെ​യ്യു​ന്ന പാ​ര്‍​ക്കി​ല്‍ കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും വി​ശ്ര​മി​ക്കു​ന്ന​തി​നും ക​ളി​ക്കു​ന്ന​തി​നു​മാ​യി നി​ര്‍​മി​ച്ച​വ സൗ​ക​ര്യ​ങ്ങ​ള്‍ ത​ക​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​ണ്. കോ​ഴി​ക്കോ​ട് സൗ​ത്ത് ബീ​ച്ചി​ല്‍ നി​ന്നു മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​യാ​ണ് തീ​രം ബ്ലി​സ് പാ​ര്‍​ക്ക് സ്ഥി​തി ചെ​യ്യു​ന്ന​ത്.

ടൗ​ണി​ലെ​ത്തു​ന്ന​വ​രു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​കേ​ന്ദ്ര​മാ​യി​രു​ന്നു ഈ ​പാ​ര്‍​ക്ക്.കോ​ഴി​ക്കോ​ട്: ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ (ഡി​ടി​പി​സി) കീ​ഴി​ല്‍ ഭ​ട്ട് റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന തീ​രം ബ്ലി​സ് പാ​ര്‍​ക്ക് ജീ​ര്‍​ണാ​വ​സ്ഥ​യി​ല്‍. ക​ട​ല്‍​തീ​ര​ത്തോ​ടു ചേ​ര്‍​ന്നു സ്ഥി​തി ചെ​യ്യു​ന്ന പാ​ര്‍​ക്കി​ല്‍ കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും വി​ശ്ര​മി​ക്കു​ന്ന​തി​നും ക​ളി​ക്കു​ന്ന​തി​നു​മാ​യി നി​ര്‍​മി​ച്ച​വ സൗ​ക​ര്യ​ങ്ങ​ള്‍ ത​ക​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​ണ്. കോ​ഴി​ക്കോ​ട് സൗ​ത്ത് ബീ​ച്ചി​ല്‍ നി​ന്നു മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​യാ​ണ് തീ​രം ബ്ലി​സ് പാ​ര്‍​ക്ക് സ്ഥി​തി ചെ​യ്യു​ന്ന​ത്. ടൗ​ണി​ലെ​ത്തു​ന്ന​വ​രു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​കേ​ന്ദ്ര​മാ​യി​രു​ന്നു ഈ ​പാ​ര്‍​ക്ക്.ഏ​ക​ദേ​ശം മൂ​ന്നു കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് 2021ല്‍ ​പാ​ര്‍​ക്ക് നി​ര്‍​മി​ച്ച​ത്.

അ​ഞ്ചു വ​ര്‍​ഷ​മാ​യ​പ്പോ​ഴേ​ക്കും പാ​ര്‍​ക്കി​ലെ വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ളു​ടെ മേ​ല്‍​ക്കൂ​ര ന​ശി​ച്ചു. വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളു​ടെ തൂ​ണു​ക​ള്‍ തു​രു​മ്പെ​ടു​ത്ത് ന​ശി​ച്ച നി​ല​യി​ലാ​ണ്. കു​ട്ടി​ക​ള്‍​ക്ക് ക​ളി​ക്കാ​നു​ള്ള ഊ​ഞ്ഞാ​ലും സ്ലൈ​ഡു​മെ​ല്ലാം ത​ക​രാ​റി​ലാ​യ​തി​നാ​ല്‍ പൂ​ട്ടി വ​ച്ചി​രി​ക്കു​ക​യാ​ണ്. പാ​ര്‍​ക്കി​ല്‍ ക​ളി​ക്കു​ന്ന​തി​നും വി​ശ്ര​മി​ക്കു​ന്ന​തി​നു​മാ​യി നി​ല​വി​ല്‍ യാ​തൊ​രു സൗ​ക​ര്യ​വു​മി​ല്ല. പ​ക​ല്‍ സ​മ​യ​ത്ത് ന​ഗ​ര​ത്തി​ലെ​ത്തു​ന്ന നി​ര​വ​ധി പേ​രാ​ണ് പാ​ര്‍​ക്കി​ല്‍ വി​ശ്ര​മി​ക്കാ​നും ക​ട​ല്‍ ആ​സ്വ​ദി​ക്കാ​നു​മാ​യി എ​ത്തു​ന്ന​ത്. പാ​ര്‍​ക്ക് ന​വീ​ക​രി​ച്ചാ​ല്‍ ഡി​ടി​പി​സി​ക്ക് ന​ല്ല വ​രു​മാ​നം ല​ഭി​ക്കും. കു​ടും​ബ​സ​മേ​തം പാ​ര്‍​ക്കി​ല്‍ എ​ത്തു​ന്ന​വ​ര്‍ നി​രാ​ശ​രാ​വു​ക​യാ​ണെ​ന്ന് ത​ല​ശേ​രി സ്വ​ദേ​ശി​യാ​യ ബി​ജി​ലേ​ഷ് പ​റ​ഞ്ഞു.വൈ​കു​ന്നേ​ര​ങ്ങ​ളി​ലും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് കോ​ഴി​ക്കോ​ട് ബീ​ച്ച് സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തു​ന്ന​ത്. എ​ന്നാ​ല്‍, ബ്ലി​സ് പാ​ര്‍​ക്കി​ലെ സൗ​ക​ര്യ​ക്കു​റ​വ് വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ക​ള്‍ സൃ​ഷ്ടി​ക്കു​ന്നു. 

വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളു​ടെ മേ​ല്‍​ക്കൂ​ര​യും തൂ​ണു​ക​ളും എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും നി​ലം​പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഇ​ത് വ​ലി​യ സു​ര​ക്ഷാ ഭീ​ഷ​ണി​യു​മു​ണ്ടാ​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം സു​ര​ക്ഷാ ഭീ​ഷ​ണി​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പു ബോ​ര്‍​ഡു​ക​ളൊ​ന്നും ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​മി​ല്ല.ശ​ക്ത​മാ​യ കാ​റ്റി​ലും ക​ട​ലാ​ക്ര​മ​ണ​ത്തി​ലു​മാ​ണ് പാ​ര്‍​ക്ക് ന​ശി​ച്ച​ത്. അ​തി​നി​ടെ പാ​ര്‍​ക്ക് പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ ഓ​ഗ​സ്റ്റി​ല്‍ ത​ന്നെ ആ​രം​ഭി​ക്കും. ഏ​ക​ദേ​ശം ഒ​രു കോ​ടി രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത​ന്നും തീ​രം ബ്ലി​സ് പാ​ര്‍​ക്ക് മാ​നേ​ജ​ര്‍ ന​ന്ദു പ​റ​ഞ്ഞു.

 

 

Tags : Nattuvishesham Local News roof Bliss Park

Recent News

Corehub Up