x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ശാ​പ്പു​ശാ​ല​ക​ള്‍ അ​ട​ച്ചു: ബീ​ഫി​ന് ക​ടു​ത്ത ക്ഷാ​മം


Published: June 3, 2026 06:13 AM IST | Updated: June 3, 2026 06:13 AM IST

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ ക​ശാ​പ്പു​ശാ​ല​ക​ള്‍ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ച​തോ​ടെ തൊ​ടു​പു​ഴ​യി​ല്‍ ബീ​ഫ് ക്ഷാ​മം രൂ​ക്ഷ​മാ​യി. ക​ശാ​പ്പു ചെ​യ്യാ​നു​ള്ള ഉ​രു​ക്ക​ള്‍​ക്ക് സ​മീ​പ​നാ​ളി​ലു​ണ്ടാ​യ വി​ല​ക്ക​യ​റ്റ​വും ല​ഭ്യ​ത​ക്കു​റ​വും മൂ​ലം ക​ശാ​പ്പു​ശാ​ല ഉ​ട​മ​ക​ള്‍​ക്ക് ഭീ​മ​മാ​യ ന​ഷ്ടം വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് വി​ല്‍​പ്പ​നശാ​ല​ക​ള്‍ അ​ട​ച്ചി​ടാ​ന്‍ തീ​രു​മാ​നി​ച്ച​ത്. കേ​ര​ള ഹോ​ട്ട​ല്‍​സ് ആൻഡ് ഫു​ഡ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നു​കീ​ഴി​ലാ​ണ് ക​ശാ​പ്പു​ശാ​ല ഉ​ട​മ​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം സം​ഘ​ട​ന യോ​ഗം ചേ​ര്‍​ന്നാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് 28 അ​റ​വു​ശാ​ല​ക​ളാ​ണു​ള്ള​ത്. ഇ​വ​രി​ല്‍നി​ന്നു മാം​സം വാ​ങ്ങി വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന 15 കോ​ള്‍​ഡ് സ്‌​റ്റോ​റേ​ജു​ക​ളു​മു​ണ്ട്.

ആ​ന്ധ്ര​യി​ല്‍നി​ന്നു​മാ​ണ് ക​ശാ​പ്പി​നു​ള്ള ഉ​രു​ക്ക​ളെ കൂ​ടു​ത​ലാ​യും കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. റോ​ഡ്മാ​ര്‍​ഗം കൊ​ണ്ടു​വ​രു​മ്പോ​ള്‍ പ​ല​യി​ട​ങ്ങ​ളി​ലും ലോ​റി ജീ​വ​ന​ക്കാ​ര​ട​ക്കം ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​തും വാ​ഹ​നം ത​ട​യു​ന്ന​തും പ​തി​വാ​യ​തോ​ടെ ഏ​ജ​ന്‍റു​മാ​ര്‍ ഇ​തി​ല്‍നി​ന്നു പി​ന്‍​മാ​റി​യ​തും തി​രി​ച്ച​ടി​യാ​യി.

ലോ​ക​രാ​ജ്യ​ങ്ങ​ളി​ല്‍ ബീ​ഫ് ക​യ​റ്റു​മ​തി​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. ആ​ന്ധ്ര, തെ​ലു​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ര​വ​ധി ബീ​ഫ് ക​യ​റ്റു​മ​തി സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഇ​വ​ര്‍​ക്ക് വി​ല​കു​റ​ച്ച് ഉ​രു​ക്ക​ളെ ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത് കു​റ​യ്ക്ക​ണം. ഇ​തി​നാ​യി ഒ​രു സം​ഘം ആ​ളു​ക​ളെ രം​ഗ​ത്തി​റ​ക്കി വാ​ഹ​ന​ങ്ങ​ള്‍ ത​ട​യു​ക​യും ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കു​ക​യു​മാ​ണ് ഇ​വ​രു​ടെ രീ​തി.

സം​സ്ഥാ​ന​ത്തേ​ക്കു​ള്ള വ​ര​വ് കു​റ​ഞ്ഞ​തോ​ടെ നേ​ര​ത്തേ 100 കി​ലോ​യു​ള്ള ഉ​രു 45,000 രൂ​പ​യി​ല്‍ താ​ഴെ ല​ഭി​ക്കു​മാ​യി​രു​ന്നെ​ങ്കി​ല്‍ നി​ല​വി​ല്‍ 65,000 രൂ​പ​യെ​ങ്കി​ലും ന​ല്‍​കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ഇ​വി​ടെ കൊ​ണ്ടു​വ​ന്ന് ക​ശാ​പ്പ് ചെ​യ്ത് കി​ലോ​യ്ക്ക് 480 രൂ​പ​യ്ക്കാ​ണ് വി​ല്‍​പ്പ​ന ന​ട​ത്തി​വ​രു​ന്ന​ത്. ഒ​രു ഉ​രു​വി​നെ ഇ​പ്ര​കാ​രം ക​ശാ​പ്പു ചെ​യ്ത് വി​ല്‍​ക്കു​മ്പോ​ള്‍ 5,000 മു​ത​ല്‍ 10,000 രൂ​പ​വ​രെ ന​ഷ്ട​മു​ണ്ടാ​കു​ന്ന​താ​യാ​ണ് അ​റ​വു​ശാ​ലാ ഉ​ട​മ​ക​ള്‍ പ​റ​യു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ശാ​പ്പ് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യ​തെ​ന്നും ഇ​വ​ര്‍ വ്യ​ക്ത​മാ​ക്കി.

അ​തേസ​മ​യം സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ട് അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നു യ​ഥേ​ഷ്ടം ഉ​രു​ക്ക​ളെ കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്തപ​ക്ഷം പൂ​ര്‍​ണ​മാ​യും സം​സ്ഥാ​ന​ത്തെ ബീ​ഫ് വ്യാ​പാ​രം നി​ല​യ്ക്കു​മെ​ന്നും ഇ​വ​ര്‍ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ബീ​ഫ് ല​ഭി​ക്കാ​താ​യ​തോ​ടെ ഇ​റ​ച്ചി​ക്കോ​ഴി​ക്കും പ​ന്നി​മാം​സ​ത്തി​നും വി​ല​കൂ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ബീ​ഫി​ന് ക്ഷാ​മം നേ​രി​ട്ടു​തു​ട​ങ്ങി​യ​തോ​ടെ ഹോ​ട്ട​ലു​ക​ളി​ലെ പ്ര​ധാ​ന വി​ഭ​വ​മാ​യ ഇ​വ ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണ്.
ആ​ഘോ​ഷവേ​ള​യി​ലെ സ​ല്‍​ക്കാ​ര​ങ്ങ​ളി​ല്‍നി​ന്നു ബീ​ഫ് വി​ഭ​വ​ങ്ങ​ള്‍ ഇ​ല്ലാ​താ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

Tags : nattu vishesham Slaughter houses closed

Recent News

Corehub Up