മല്ലപ്പള്ളി: ഗ്രാമപഞ്ചായത്തിന്റെയും മൃഗാശുപത്രിയുടെയും നേതൃത്വത്തിൽ സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു.ജൂലൈ 13 വരെ വീടുകളിലെത്തി ഉദ്യോഗസ്ഥർ കുത്തിവയ്പ് എടുക്കും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സുഭാഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. സാബു ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജിന. കെ. ചാക്കോ, ഷൈനി ഫിലിപ്പ്, പ്രകാശ്കുമാർ വടക്കേമുറി, സോഫി ജോജോ തങ്കമ്മ. പി. ഡി, റീന യുഗേഷ്, ബോബി കുഴുവേലിൽ, അനിത പി. മാത്യു, മിനികുമാരി. പിആർ. സന്തോഷ് ചാമക്കാല, ഡോ. പ്രീതി മേരി ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Smallpox vaccination