x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്മൃ​തി വ​ന്ദ​നം 2026: ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ നി​ർ​വ​ഹി​ക്കും

വെബ് ഡെസ്ക്
Published: September 7, 2026 12:20 AM IST | Updated: September 7, 2026 12:20 AM IST

കെ. മുരളീധരൻ

ഉ​ള്ളൂ​ർ: സം​സ്ഥാ​ന​ത്തെ മ​ര​ണാ​ന​ന്ത​ര അ​വ​യ​വ​ദാ​താ​ക്ക​ളെ അ​നു​സ്മ​രി​ക്കു​ന്ന​തി​നും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന​തി​നു​മാ​യി കേ​ര​ള സ്റ്റേ​റ്റ് ഓ​ർ​ഗ​ൻ ആ​ൻ​ഡ് ടി​ഷ്യു ട്രാ​ൻ​സ്പ്ലാ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന​ത​ല പ​രി​പാ​ടി സ്മൃ​തി വ​ന്ദ​നം 2026 - ഒ​ന്പ​തി​നു ന​ട​ക്കും. ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലെ അ​ച്യു​ത മേ​നോ​ൻ സെ​ന്‍റ​ർ ഫോ​ർ ഹെ​ൽ​ത്ത് സ​യ​ൻ​സ​സ് സ്റ്റ​ഡീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കീ​ട്ട് മൂ​ന്നി​നു മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ശ​ശി ത​രൂ​ർ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​ഷ​ർ​മി​ള മേ​രി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

2025 ഓ​ഗ​സ്റ്റ് മു​ത​ൽ 2026 ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മ​ര​ണാ​ന​ന്ത​രം അ​വ​യ​വ​ദാ​നം ചെ​യ്ത 39 പേ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ച​ട​ങ്ങി​ൽ മ​ന്ത്രി ആ​ദ​രി​ക്കും. മ​ര​ണാ​ന​ന്ത​ര അ​വ​യ​വ​ദാ​ന രം​ഗ​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ച്ച​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

കെ-​സോ​ട്ടോ​യു​ടെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് പ്ര​കാ​ശ​ന​വും പു​തി​യ ടോ​ൾ​ഫ്രീ ന​മ്പ​റി​ന്‍റെ ലോ​ഞ്ചിം​ഗും ഇ​തോ​ടൊ​ന്നി​ച്ചു ന​ട​ക്കും. മ​ര​ണാ​ന​ന്ത​ര അ​വ​യ​വ​ദാ​ന സ​മ്മ​ത​പ​ത്രം ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ​ക്കാ​യി ഓ​ഡി​റ്റോ​റി​യ​ത്തി​നു സ​മീ​പം പ്ര​ത്യേ​ക ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റു​ക​ളും സ​ജ്ജീ​ക​രി​ക്കും.

സ​ഭാ ദി​നാ​ഘോ​ഷ​വും ക​ണ്‍​വെ​ന്‍​ഷ​ന്‍ യോ​ഗ​ങ്ങ​ളും

നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര സി​എ​സ്ഐ സ​ഭ​യു​ടെ വാ​ര്‍​ഷി​ക​വും ക​ണ്‍​വ​ന്‍​ഷ​ന്‍ യോ​ഗ​ങ്ങ​ളും മി​ഷ​ന​റി പ്ര​തി​ഷ്ഠ​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​പു​ല​മാ​യ പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി.

ഇ​ന്ന് ചെ​റു​വാ​ര​ക്കോ​ണം ഓ​ള്‍​ഡേ​ജ് ഹോം ​സ​ന്ദ​ര്‍​ശ​നം, നാ​ളെ വൈ​കു​ന്നേ​രം 6.30 ന് ​ജൂ​നി​യ​ര്‍ ക്വ​യ​ര്‍ ഫെ​സ്റ്റ്, ഒ​ന്പ​തി​ന് രാ​ത്രി ഏ​ഴി​ന് ക​ണ്‍​വെ​ന്‍​ഷ​ന്‍ ഒ​രു​ക്കാ​രാ​ധ​ന, 10 മു​ത​ല്‍ 12 വ​രെ ക​ണ്‍​വെ​ന്‍​ഷ​ന്‍ യോ​ഗ​ങ്ങ​ള്‍, 13ന് ​രാ​വി​ലെ എ​ട്ടി​ന് സ​ഭാ​ദി​ന സ്തോ​ത്രാ​രാ​ധ​ന, മി​ഷ​ണ​റി പ്ര​തി​ഷ്ഠ, ശി​ശു​സ്നാ​നം, തി​രു​വ​ത്താ​ഴം എ​ന്നി​വ ന​ട​ക്കും.
ദ​ക്ഷി​ണ കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ് ഡോ. ​പ്രി​ന്‍​സ്റ്റ​ണ്‍ ബെ​ന്‍ വി​ശി​ഷ്ടാ​തി​ഥി​യാ​കും. പ്രെ​സ്ബി​റ്റ​റും നെ​യ്യാ​റ്റി​ന്‍​ക​ര ഡി​സ്ട്രി​ക് ചെ​യ​ര്‍​മാ​നു​മാ​യ റ​വ. എം.​എ​ല്‍. സ​ത്യ​സ​ന്തോ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ല്‍ എ​ന്‍. ശ​ക്ത​ന്‍ എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​കും. ബോ​ര്‍​ഡ് ഫോ​ര്‍ മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ. വി​ന്‍​സ​ന്‍റ്, ബി​ഷ​പ്സ് സെ​ക്ര​ട്ട​റി റ​വ. ബി​ജു താ​പ​സ്, സ​ഹ​ശു​ശ്രൂ​ഷ​ക​ന്‍ റ​വ. കെ. ​റെ​ജി ജോ​ണ്‍, ഡി​സ്ട്രി​ക് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി പ്രൈ​സിം​ഗ് സാം ​എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

Tags : Smrithi Vandanam NattuVishasham DistrictNews

Recent News

Corehub Up