പൈങ്കുളം സേക്രട്ട് ഹാര്‍ട്ട് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സ്നേഹസ്പര്‍ശം - കരുതലിന്റെ കൂട്ടായ്മ ജ്യോതി പ്രോവിന്‍സ് കോതമംഗലം എഡ്യുക്കേഷന്‍ കൗണ്‍സ
തൊടുപുഴ: പൈങ്കുളം സേക്രഡ് ഹാര്‍ട്ട് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ മാനസികാരോഗ്യ ബോധവത്കരണവും കുട്ടികളുടെ മാനസികാരോഗ്യവും നേരത്തേ തിരിച്ചറിയുന്നതിനുള്ള സ്ക്രീനിംഗ് പരിപാടിയും ഉള്‍പ്പെടുത്തി സ്നേഹസ്പര്‍ശം എന്ന പേരില്‍ കരുതലിന്റെ കൂട്ടായ്മ സംഘടിപ്പിച്ചു.
ജ്യോതി പ്രോവിന്‍സ് കോതമംഗലം എഡ്യുക്കേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ റെജിന്‍ ചിറ്റടിയില്‍ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഷോളി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സിസ്റ്റര്‍ പി.ഡി. ജിന്‍സി ക്ലാസ് നയിച്ചു.
കുട്ടികളിലെ മാനസിക വെല്ലുവിളികള്‍, പെരുമാറ്റ പ്രശ്നങ്ങള്എന്നിവ നേരത്തേ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം, കുട്ടികളുടെ സമഗ്രവളര്‍ച്ചയില്‍ രക്ഷിതാക്കളുടെ പങ്ക് എന്നിവയെക്കുറിച്ച് ബോധവത്കരണം നടത്തി. പരിപാടിയുടെ ഭാഗമായി കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരെ നേരില്‍ക്കണ്ട് കുട്ടികളുടെ പ്രശ്നങ്ങള്‍ പങ്കുവയ്ക്കുന്നതിനും സംശയങ്ങള്‍ ചോദിച്ചറിയുന്നതിനും അവസരം ഒരുക്കിയിരുന്നു.
Tags :