x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ക്യ​ദാ​ര്‍​ഢ്യ സ​മ​രം

വെബ് ഡെസ്ക്
Published: October 12, 2026 11:31 PM IST | Updated: October 12, 2026 11:31 PM IST

കെ​എ​സ് എ​സ്പി​യു ക​രി​മ​ണ്ണൂ​രി​ല്‍ ന​ട​ത്തി​യ യോ​ഗം

തൊ​ടു​പു​ഴ: വോ​ട്ട​വ​കാ​ശ​വും ജ​നാ​ധി​പ​ത്യ​വും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. 13.4 കോ​ടി പേ​രു​ടെ വോ​ട്ട​വ​കാ​ശം ഇ​ല്ലാ​താ​ക്കി​യ ന​ട​പ​ടി പി​ന്‍​വ​ലി​ച്ച് വോ​ട്ട​വ​കാ​ശം ഉ​റ​പ്പാ​ക്കു​ക, മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മിഷ​ണ​ര്‍ ഗ്യാ​നേ​ഷ്‌​ കുമാ​റി​നെ പു​റ​ത്താ​ക്കു​ക, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ ഏ​കാ​ധി​പ​ത്യം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.

വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യ എ.​എ​ന്‍. ച​ന്ദ്ര​ബാ​ബു, വി.​വി. ഫി​ലി​പ്പ്, എം.​എം. ഇ​മ്മാ​നു​വ​ല്‍, എ​ന്‍.​എ. ജയിം​സ്, ടി.​എം. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, പി.​കെ. സു​കു​മാ​ര​ന്‍, കെ.​കെ. സു​കു​മാ​ര​ന്‍, എ​സ്. രാ​ജീ​വ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Solidarity protest NattuVishasham DistrictNews

Recent News

Corehub Up