അഞ്ചല്‍ : മാതാവ് മരിച്ച് മരണാനന്തര ചടങ്ങുകള്‍ അവസാനിക്കും മുമ്പേ മകൻ വാഹനപകടത്തിൽ മരിച്ചു. അമ്മ മരിച്ച് 13 മത്തെ ദിവസമാണ് മകന്റെമരണം.
അഞ്ചല്‍ പുനലൂര്‍ പാതയില്‍ ചുടുകട്ട ഭാഗത്ത് ഓട്ടോറിക്ഷയും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അലയമണ്‍ ചണ്ണപ്പേട്ട ഇളവൂര്‍ കൈതക്കുഴിയിൽ വീട്ടിൽ ഓട്ടോറിക്ഷ ഡ്രൈവർ പ്രവീണ്‍ സാമുവേല്‍ (38) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. അപകടത്തില്‍ മുന്‍വശം പൂര്‍ണ്ണമായി തകര്‍ന്ന ഓട്ടോറിക്ഷയില്‍ നിന്നും നാട്ടുകാര്‍ ഏറെപണിപ്പെട്ടാണ് പ്രവീണിനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെയാണ് ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു മരണം.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്കി. രണ്ടാഴ്ച മുമ്പ് മാതാവ് മരിച്ചതിന്റെ ദുഖം മാറും മുമ്പേ പ്രവീണിന്റെ ജീവനും വാഹനപകടത്തിലൂടെ കവര്‍ന്നെടുത്തത്തിന്റെ ഞെട്ടലിലാണ് ഇളവൂര്‍ ഗ്രാമം. ചിഞ്ചുവാണ് മരിച്ച പ്രവീണിന്റെ ഭാര്യ.
Tags : Son dies accident praveen samuel