കാഞ്ഞങ്ങാട്: ജില്ലയിൽ നാഷണല്‍ ഹെല്‍ത്ത് മിഷനു കീഴിലുള്ള അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കരാര്‍, ദിവസവേതന അടിസ്ഥാനത്തില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ നിയമിക്കുന്നതിനായുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10ന് കാഞ്ഞങ്ങാട് ഹൊസ്ദുര്ഗിലുള്ള ജില്ലാ പ്രോഗ്രാം മോണിറ്ററിംഗ് ആന്‍ഡ് സപ്പോര്‍ട്ട് യൂണിറ്റില്‍ നടക്കും.
ജനറല്‍ മെഡിസിന്, ഡെര്‍മറ്റോളജിസ്റ്റ്, പീഡിയാട്രിഷ്യന്‍, ഒഫ്താല്‍മോളജിസ്റ്റ് തസ്തികകളിലാണ് ഒഴിവുകൾ. പ്രായം 2026 ജൂണ്‍ ആറിന് 67 വയസില്‍ താഴെയായിരിക്കണം. റാങ്ക് പട്ടിക arogya keralam.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഫോണ്‍: 0467 2209466. ഇ മെയില്‍: dpmksd@ gmail. com.