എടത്വ: സെന്റ് അലോഷ്യസ് എല്‍പി സ്കൂളിന്റെ 116-ാം മത് വാര്‍ഷികാഘോഷവും അധ്യാപക-രക്ഷാകര്‍ത്തൃസമ്മേളനവും യാത്രയയപ്പും നടന്നു. ചങ്ങനാശേരി കോര്‍പറേറ്റ് മാനേജര്‍ റവ.ഡോ. ജോബി ആന്റണി മൂലയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
മാനേജര്‍ ഫാ. ജോസഫ് കളരിക്കല്‍ അധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റിജിന്‍ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. 36 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക റോസ് കെ. ജേക്കബിന് യാത്രയയപ്പും നല്കി.
എടത്വ പഞ്ചായത്ത് അംഗം ജി. ജയചന്ദ്രന്, തലവടി എഇഒ എസ്. അശോകന്, ആലപ്പുഴ ഡിപിസി ഇന്‍ ചാര്‍ജ് ജി. ഗോപലാൽ, സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍ പ്രധാന അധ്യാപിക പ്രിയ ഫിലിപ്പ്, അധ്യാപക പ്രതിനിധി സിസ്റ്റര്‍ അന്നമ്മ ജോസഫ്, പിറ്റിഎ പ്രസിഡന്റ് ബില്‍ബി മാത്യു കണ്ടത്തിൽ, സ്കൂള്‍ ലീഡര്‍ എസ്. അമൃത്, എംപിറ്റിഎ പ്രസിഡന്റ് ഷീബ ചെല്ലപ്പന്, ജനറല്‍ കണ്‍വീനര്‍ തോമസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ സ്കോളര്‍ഷിപ്പുകളുടെ വിതരണവും, കുട്ടികളുടെ കലാപരിപാടികളും നടന്നു.