x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലി​ന്യ​മു​ക്ത​ കേ​ര​ള​ത്തി​ന് സെ​ന്‍റ് വി​ൻ​സെ​ന്‍റ് പ​ള്ളോ​ട്ടി സ്കൂ​ളി​ന്‍റെ തെ​രു​വു​നാ​ട​കം

വെബ് ഡെസ്ക്
Published: September 18, 2026 04:10 AM IST | Updated: September 18, 2026 04:10 AM IST

ശു​ചി​ത്വ​സ​ന്ദേ​ശ​മു​യ​ർ​ത്തി തെ​രു​വു​നാ​ട​കം അ​വ​ത​രി​പ്പി​ച്ച സെ​ന്‍റ് വി​ൻ​സെ​ന്‍റ് പ​ള്ളോ​ട്ടി സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ.

തൃ​ശൂ​ർ: ശു​ചി​ത്വ​സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ് വി​ൻ​സെ​ന്‍റ് പ​ള്ളോ​ട്ടി സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച തെ​രു​വു​നാ​ട​കം ശ്ര​ദ്ധേ​യ​മാ​യി.

തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ​യും സ്വ​ച്ച് ഹീ ​സേ​വ 2026 പ​ദ്ധ​തി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കൈ​കോ​ർ​ക്കാം മാ​ലി​ന്യ​ര​ഹി​ത പു​തു​യു​ഗ​കേ​ര​ള​ത്തി​നാ​യി എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച തെ​രു​വു​നാ​ട​കം പ​രി​സ്ഥി​തി​സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും ശു​ചി​ത്വ​ത്തി​ന്‍റെ​യും പ്രാ​ധാ​ന്യം വി​ളി​ച്ചോ​തു​ന്ന​താ​യി. ച​ട​ങ്ങി​ൽ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും കോ​ർ​പ​റേ​ഷ​ൻ പ്ര​തി​നി​ധി​ക​ളും സം​ബ​ന്ധി​ച്ചു.

Tags : District News Nattuvishesham Street Play

Recent News

Corehub Up