പ്രതീകാത്മക ചിത്രം
വൈപ്പിൻ: മത്സ്യങ്ങൾ നൽകിയ വകയിൽ ബാക്കി തരാനുള്ള കുടിശിക പണം നൽകിയില്ലെന്നാരോപിച്ച് മത്സ്യകയറ്റുമതി കമ്പനിക്കെതിരെ നൽകിയ പരാതിയിൽ ഞാറക്കൽ പൊലിസ് കേസെടുത്തു. അരൂരിലെ റോയൽ മറൈൻ എന്ന സ്ഥാപനത്തിനെതിരെയാണ് കേസ്.
ഹാർബറുകളിൽ നിന്നും മത്സ്യങ്ങൾ ലേലത്തിൽ വാങ്ങി കയറ്റുമതി കമ്പനികൾക്ക് നൽകുന്ന എപിഡി ആൻഡ് കമ്പനിയുടെ ഉടമ ഞാറക്കൽ പറപ്പിള്ളി റിച്ചാർഡ് നൽകിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.
2023 ജൂൺ മുതൽ ജൂലൈ വരെയുള്ള ദിവസങ്ങളിൽ 86,66,780 രൂപയുടെ മത്സ്യങ്ങൾ നൽകിയ വകയിൽ 11,07,6 64 രൂപ ഇനിയും കയറ്റുമതി കമ്പനി നൽകാൻ ഉണ്ടെന്നാണ് പരാതി. ബാക്കി തുക ചോദിച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് പൊലിസിൽ പരാതി നൽകിയത്.