x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​സോ​ർ​ട്ടി​ലെ താ​മ​സ​ക്കാ​രി​ക്കു നേ​രെ കൈ​യേ​റ്റം; തൊ​ര​പ്പ​ൻ രാ​ജേ​ഷ് പി​ടി​യി​ൽ

വെബ്ഡെസ്ക്
Published: September 18, 2026 04:56 AM IST | Updated: September 18, 2026 04:56 AM IST

തൊ​ര​പ്പ​ൻ രാ​ജേ​ഷ്

 ചെ​റാ​യി: കാ​പ്പ നി​യ​മം ചു​മ​ത്തി​യ പ്ര​തി നി​യ​മ​ലം​ഘി​ച്ച് റി​സോ​ർ​ട്ടി​ൽ ക​യ​റി താ​മ​സ​ക്കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ക​യ്യേ​റ്റ​ത്തി​ന് മു​തി​രു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് മു​ന​മ്പം പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ട​ച്ചു. ചെ​റാ​യി വാ​ടേ​പ​റ​മ്പി​ൽ തൊ​ര​പ്പ​ൻ എ​ന്ന് വി​ളി​ക്കു​ന്ന രാ​ജേ​ഷ് (52) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സ്ഥി​രം കു​റ്റ​വാ​ളി​യാ​യ ഇ​യാ​ൾ​ക്കെ​തി​രെ നി​ല​വി​ൽ കാ​പ്പ ചു​മ​ത്തി​യി​ട്ടു​ള്ള​താ​ണ്. ഇ​തി​നി​ട​യി​ലാ​ണ്ക​ഴി​ഞ്ഞ​ദി​വ​സം ചെ​റാ​യി ബീ​ച്ചി​ലു​ള്ള ബീ​ച്ച് ട​വ​ർ റി​സോ​ർ​ട്ടി​ലെ ത്തി ​ഇ​വി​ടെ താ​മ​സി​ച്ചു കൊ​ണ്ടി​രു​ന്ന യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത​ത്. തു​ട​ർ​ന്ന് യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ പൊ​ലി​സ് കേ​സ് എ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്ത് മ​ട്ടാ​ഞ്ചേ​രി സ​ബ് ജ​യി​ലി​ൽ അ​ട​യ്ക്കു​ക​യാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up