x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ സ​ഹോ​ദ​യ ക​ലോ​ത്സ​വം ക​ല​യു​ടെ ജ്വാ​ല​യ്ക്ക് തി​രി​തെ​ളി​ഞ്ഞു

വെബ് ഡെസ്ക്
Published: September 18, 2026 05:07 AM IST | Updated: September 18, 2026 05:07 AM IST

പാ​ല​ക്കാ​ട് ജി​ല്ലാ സ​ഹോ​ദ​യ സ്കൂ​ൾ ക​ലോ​ത്സ​വം ജ്വാ​ല 2026 ന്‍റെ ഉ​ദ്ഘാ​ട​നം ച​ക്കാ​ന്ത​റ സെ​ന്‍റ് റാ​ഫേ​ൽ​സ് സ്‌​കൂ​ളി​ൽ വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി നി​ർ​വ​ഹി​ക്കു​ന്നു.

പാ​ല​ക്കാ​ട്: മൂ​ന്നു​ദി​വ​സ​ത്തെ ക​ലാ​മാ​മാ​ങ്ക​ത്തി​ന് തി​രി​തെ​ളി​ഞ്ഞു. ജി​ല്ലാ സ​ഹോ​ദ​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ ക​ലോ​ത്സ​വം ‘ജ്വാ​ല 2026’ന് ​തു​ട​ക്ക​മാ​യി. വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്കൂ​ളി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ൽ പി​ഡി​എ​സ്എ​സ്‌​സി പ്ര​സി​ഡ​ന്‍റും ക്രി​യേ​റ്റീ​വ് പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ കെ. ​സോ​ണി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റും സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്കൂ​ൾ മാ​നേ​ജ​രു​മാ​യ ഫാ. ​ജോ​ഷി പു​ലി​ക്കോ​ട്ടി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ട്ര​ഷ​റ​റും സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ ഫാ.​കെ.​വി. ആ​ന്‍റോ സ്വാ​ഗ​തം പ​റ​ഞ്ഞു. ക​ലോ​ത്സ​വ​ത്തി​ന്‍റെ അ​സോ​സി​യേ​റ്റ് ക​ണ്‍​വീ​ന​റും സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്കൂ​ളി​ലെ വൈ​സ് പ്രി​ൻ​സി​പ്പ​ലു​മാ​യ സ​ന്ധ്യാ തോ​മ​സും ‌പ​ങ്കെ​ടു​ത്തു.

മൂ​ന്നു​ദി​ന​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ ജി​ല്ല​യി​ലെ 73 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി 4,356 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു. ഇ​ന്ന​ത്തെ മ​ത്സ​ര​ങ്ങ​ൾ ല​യ​ണ്‍​സ് സ്കൂ​ളി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നും സ​ർ​ഗാ​ത്മ​ക​ത​യെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും വി​ദ്യാ​ല​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​വും സ​ഹ​ക​ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള വേ​ദി​യാ​യാ​ണ് ‘ജ്വാ​ല 2026’ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക​ലോ​ത്സ​വ​ത്തി​ന്‍റെ സം​ഘാ​ട​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ഡി​എ​സ്എ​സ്‌​സി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും ല​യ​ണ്‍​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ സ​ന്ധ്യാ പ്ര​ദീ​പും ഫാ.​കെ.​വി. ആ​ന്‍റോ​യും ക​ണ്‍​വീ​ന​ർ​മാ​രാ​യി നേ​തൃ​ത്വം ന​ൽ​കു​ന്നു.

Tags : District News Nattuvishesham Sahodaya Arts Festival.

Recent News

Corehub Up