x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​യി​ൽ​പാം ഉ​ൾ​പ്പെ​ടെ കൃ​ഷി​ക​ൾ​ക്കു ധ​ന​സ​ഹാ​യം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

വെബ് ഡെസ്ക്
Published: September 18, 2026 05:01 AM IST | Updated: September 18, 2026 05:01 AM IST

പ്രതീകാത്മക ചിത്രം

വ​ട​ക്ക​ഞ്ചേ​രി: സ​ബ്സി​ഡി​യോ​ടു​കൂ​ടി ഓ​യി​ൽ​പാം ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ൾ​ക്കാ​യി കി​ഴ​ക്ക​ഞ്ചേ​രി കൃ​ഷി​ഭ​വ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

60 സെ​ന്‍റി​ലു​ള്ള ഓ​യി​ൽ​പാം കൃ​ഷി​ക്ക് ന​ടീ​ൽ വ​സ്തു​വി​ന് 20,000 രൂ​പ, പ​രി​പാ​ല​ന ചെ​ല​വാ​യി 5250 രൂ​പ, ഇ​ട​വി​ള കൃ​ഷി​ക്കാ​യി 5250രൂ​പ, ബോ​ർ​വെ​ല്ലി​ന് 50,000 രൂ​പ എ​ന്നി​ങ്ങ​നെ ന​ൽ​കും. മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടു​കൂ​ടി സം​ഭ​ര​ണ​വും ന​ട​ത്തും.

ജി​ല്ലാ​ത​ല​ത്തി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ക. താ​ത്പ​ര്യ​മു​ള്ള​വ​ർ കൃ​ഷി​ഭ​വ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. കൃ​ഷി​യി​ടം മെ​ച്ച​പ്പെ​ടു​ത്തു​വാ​നു​ള്ള ഫാം​പ്ലാ​ൻ പ​ദ്ധ​തി​ക്കും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വീ​ടും മ​റ്റു കെ​ട്ടി​ട​ങ്ങ​ളും നി​ൽ​ക്കു​ന്ന സ്ഥ​ലം ഒ​ഴി​കെ 30 സെ​ന്‍റ് സ്ഥ​ല​വി​സ്തൃ​തി​യു​ള്ള കൃ​ഷി​യി​ട യൂ​ണി​റ്റു​ക​ളാ​യി​രി​ക്ക​ണം.

സം​യോ​ജി​ത​കൃ​ഷി സ​മ്പ്ര​ദാ​യി​ക മാ​തൃ​ക​ക​ളോ​ടൊ​പ്പം നാ​ളി​കേ​രം, സു​ഗ​ന്ധ​വി​ള​ക​ൾ, പ​ഴം- പ​ച്ച​ക്ക​റി തു​ട​ങ്ങി​യ വി​ള​സ​മ്പ്ര​ദാ​യ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം കൊ​ടു​ത്തു​കൊ​ണ്ടു​ള്ള മാ​തൃ​കാ കൃ​ഷി​യി​ട​ങ്ങ​ളാ​ണ് പ​രി​ഗ​ണി​ക്കു​ക.

താ​ത്പ​ര്യ​മു​ള്ള​വ​ർ കൃ​ഷി​ഭ​വ​നി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. 2026-27ൽ ​നി​കു​തി അ​ട​ച്ച​തി​ന്‍റെ പ​ക​ർ​പ്പ്,ആ​ധാ​ർ കാ​ർ​ഡി​ന്‍റെ കോ​പ്പി, ബാ​ങ്ക് പാ​സ്ബു​ക്ക് എ​ന്നി​വ ന​ൽ​ക​ണം. കു​റ​ഞ്ഞ​ത് 10 സെ​ന്‍റെ​ങ്കി​ലും സ്ഥ​ലം വേ​ണം. എ​ൻ​എ​ഫ്എ​സ്എ​ൻ​എം പ​ദ്ധ​തി​യി​ൽ ചാ​മ, റാ​ഗി എ​ന്നീ മി​ല്ല​റ്റു​ക​ൾ കൃ​ഷി ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ള്ള ക​ർ​ഷ​ക​ർ​ക്കും അ​പേ​ക്ഷ ന​ൽ​കാം.

വി​ത്തും ജീ​വാ​ണു​വ​ളം, മൈ​ക്രോ ന്യൂ​ട്രി​യ​ന്‍റ് എ​ന്നി​വ ന​ൽ​കും. കൂ​ൺ​കൃ​ഷി​ക്കും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 100 ബെ​ഡി​ന് 29,000 മൊ​ത്തം ചെ​ല​വ് ക​ണ​ക്കാ​ക്കി 11,250 രൂ​പ സ​ബ്സി​ഡി ന​ൽ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കൃ​ഷി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

Tags : District News Nattuvishesham Financial assistance

Recent News

Corehub Up