x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​ബ​ർ ടാ​ക്സി ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​നം; കേ​സെ​ടു​ത്ത് പൊ​ലി​സ്

വെബ്ഡെസ്ക്
Published: September 18, 2026 04:54 AM IST | Updated: September 18, 2026 04:54 AM IST

പ്രതീകാത്മക ചിത്രം

ആ​ല​ങ്ങാ​ട്: യൂ​ബ​ർ ടാ​ക്സി ഡ്രൈ​വ​റെ യാ​ത്ര​ക്കാ​ര​ൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് ആ​ലു​വ വെ​സ്റ്റ് പൊ​ലി​സ്. യാ​ത്ര​ക്കാ​ര​നാ​യ ആ​ല​ങ്ങാ​ട് സ്വ​ദേ​ശി​ക്കെ​തി​രെ​യാ​ണ് കേ​സ്. യൂ​ബ​ർ ടാ​ക്സി ഡ്രൈ​വ​റാ​യ പ​റ​വൂ​ർ പെ​രു​മ്പ​ട​ന്ന മ​ണ്ണു​ചി​റ​യി​ൽ സി​നു ശ്രീ​നി​വാ​സ​നാ​ണു (33) ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ക്രൂ​ര​മാ​യി മ​ർ​ദ​ന​മേ​റ്റ​ത്.

ആ​ലു​വ മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​ത്തുനി​ന്ന് ആ​ല​ങ്ങാ​ട് കോ​ട്ട​പ്പു​റം ഭാ​ഗ​ത്തേ​ക്കാ​യി​രു​ന്നു യാ​ത്ര​ക്കാ​ര​ൻ ട്രി​പ്പ് ബു​ക്ക് ചെ​യ്തി​രു​ന്ന​ത്. യു​വാ​വും ഭാ​ര്യ​യും മ​റ്റൊ​രാ​ളു​മാ​ണ് കാ​റി​ൽ ക​യ​റി​യ​ത്. യാ​ത്ര​യ്ക്കി​ട​യി​ൽ ഹോ​ട്ട​ലി​ൽ നി​ന്ന് ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​തി​ന് കാ​ർ നി​ർ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വും ഡ്രൈ​വ​റു​മാ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്. മു​ഖ​ത്തും പ​ല്ലി​നും ഉ​ൾ​പ്പെ​ടെ ഗു​രു​ത​ര പ​രു​ക്കേ​റ്റ യൂ​ബ​ർ ടാ​ക്സി ഡ്രൈ​വ​ർ സി​നു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. കാ​റി​ന്‍റെ താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് മു​ഖ​ത്തി​ടി​ച്ച് പ​രി​ക്കേ​ല്പി​ച്ചി​ട്ടും ജാ​മ്യം കി​ട്ടു​ന്ന വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പൊ​ലി​സ് കേ​സെ​ടു​ത്ത​തെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews assaulted

Recent News

Corehub Up