തൃശൂർ: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ജില്ലയ്ക്കു സമ്മിശ്രനേട്ടം. മണ്ഡലാടിസ്ഥാനത്തിൽ വലിയ തുകകൾ അനുവദിച്ചതായി ഭരണപക്ഷം അവകാശപ്പെടുന്പോഴും ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന പുതിയ ബൃഹദ് പദ്ധതികളുടെ അഭാവം നിഴലിച്ചുനിൽക്കുന്നു. കഴിഞ്ഞ ബജറ്റുകളിൽ പ്രഖ്യാപിച്ച പദ്ധതികൾക്കുതന്നെ വീണ്ടും തുക വകയിരുത്തിയതല്ലാതെ പുതിയ പ്രഖ്യാപനങ്ങൾ കുറവാണെന്ന വിമർശനവും ശക്തമാണ്.
ഇരിങ്ങാലക്കുട നിപ്മറിന് 22.5 കോടിയും കിലയുടെ വികസനത്തിനായി 32.5 കോടിയും അനുവദിച്ചതാണു പ്രധാനനേട്ടങ്ങൾ. ആരോഗ്യമേഖലയിൽ മെഡിക്കൽ കോളജിന് 17.62 കോടി രൂപയും ഡെന്റൽ കോളജിന് 15 കോടിയും നഴ്സിംഗ് കോളജിന് 5.50 കോടിയും ലഭിച്ചു. കൊടുങ്ങല്ലൂർ ആനാപ്പുഴ കക്കമാടൻതുരുത്ത് പുഴയോരം കെട്ടി സംരക്ഷിക്കുന്നതിന് 13 കോടിയും അന്നമനട പാലിപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജിന് 60 കോടി അനുവദിച്ചതും പി.ജെ. ആന്റണിയുടെ സ്മരണാർഥം നഗരത്തിൽ നാടകാവതരണത്തിനായി സ്ഥിരം തിയേറ്റർ സ്ഥാപിക്കുമെന്നതും സർക്കാർ കോളജ് വിദ്യാർഥികൾക്കായി പൊതുഹോസ്റ്റൽ പദ്ധതിയിൽ തൃശൂരിനെ ഉൾപ്പെടുത്തിയതും പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണ്.
എന്നാൽ, ജില്ലയുടെ കാർഷിക നട്ടെല്ലായ കോൾമേഖലയ്ക്ക് 10 കോടി രൂപ മാത്രമാണ് അനുവദിച്ചത്. നഗരവികസനത്തിൽ നിർണായകമായ ശക്തൻ മാർക്കറ്റ് നവീകരണവും ശക്തൻ സ്റ്റാൻഡ് ആധുനികവൽക്കരണവും ബജറ്റിൽ തഴയപ്പെട്ടു. മുസിരിസ് പൈതൃകപദ്ധതിക്കും സ്വരാജ് റൗണ്ട് നവീകരണത്തിനും ഇത്തവണയും ബജറ്റിൽ സ്ഥാനമില്ല. പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ തുടർപ്രവർത്തനങ്ങൾക്കായി ആറു കോടി രൂപ മാത്രമാണു മാറ്റിവച്ചത്. ഭരണപക്ഷത്ത് 12 എംഎൽഎമാരും രണ്ടു മന്ത്രിമാരും ഉണ്ടായിട്ടും മണ്ഡലം തിരിച്ചുളള ചെറിയ റോഡ് വികസനത്തിനപ്പുറം വലിയ പദ്ധതികൾ കൊണ്ടുവരാൻ സാധിച്ചില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
തൃശൂർ നിയോജക
മണ്ഡലത്തിന് 157.5 കോടി
- വടൂക്കര റെയിൽവേ മേൽപ്പാലം എട്ടു കോടി
2. രാമവർമപുരം ഗവ. വൊക്കേഷൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയം നിർമാണത്തിന് ഒരുകോടി.
3. കുറ്റുമുക്ക് പൊതുമരാമത്ത് റോഡ്, കാന, കാവർ സ്ലാബ് നിർമാണം എന്നിവയ്ക്ക് ഒരുകോടി
4. പടിഞ്ഞാറെകോട്ട ജംഗ്ഷൻ എലിവേറ്റഡ് ഹൈവേയ്ക്ക് 60 കോടി
5. എംജി റോഡ് വികസനം രണ്ടാംഘട്ടത്തിനു 15 കോടി
6. കെ എസ്ആർടിസി- റെയിൽവേ സ്റ്റേഷൻ ഫുട്ഓവർ ബ്രിഡ്ജ് നിർമാണത്തിനു മൂന്നുകോടി
7. പി.കെ. ചാത്തൻ മാസ്റ്റർ സ്മാരക പോസ്റ്റ് മെട്രിക് ഗേൾസ് ഹോസ്റ്റൽ നിർമാണത്തിനു 15 കോടി
8. തൃശൂർ മണ്ണുത്തി റോഡിൽ മോഡൽ റോഡ് നിർമാണം ഒന്നാംഘട്ടം 10 കോടി
9. പൂങ്കുന്നം- പാട്ടുരായ്ക്കൽ എലിവേറ്റഡ് ഹൈവേ 15 കോടി
10. പൂങ്കുന്നം ജംഗ്ഷൻ വികസനം അഞ്ചുകോടി
11. അവിലിശേരി അന്പലം മുതൽ കാച്ചേരി വരെ കനാൽ ഇന്നർ ബണ്ട് നിർമാണം നാലുകോടി
12. പൊതുമരാമത്ത് വകുപ്പ് ഓഫീസ് സമുച്ചയം നിർമാണം 2.5 കോടി
13. കുട്ടനെല്ലൂർ കോളജ് ചുറ്റുമതിൽ നിർമാണം എട്ടു കോടി
14. കൊടുങ്ങല്ലൂർ- ഷൊർണൂർ റോഡിൽ ചെയിനേജ് 38 /300 മുതൽ 39/150 വരെ ഡ്രെയിനേജ് പുനർനിർമാണത്തിനു പത്തുകോടി
കുന്നംകുളത്തിന്
18.65 കോടി
1. ഗവ. ബോയ്സ് എച്ച്എസ്എസിലെ സ്പോർട്സ് ഡിവിഷനെ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളായും മികവിന്റെ കേന്ദ്രമായും മാറ്റുന്നതിന് 7.5 കോടി. വിവിധ പ്രവർത്തികൾക്കായി 11.15 കോടി.
2. കുന്നംകുളം ബോയ്സ് സ്കൂൾ കോന്പൗണ്ടിൽ ശിക്ഷക് സദൻ നിർമാണം അഞ്ചു കോടി
3. വെട്ടിക്കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി തിരുത്തിക്കാട് ബണ്ട് നവീകരണം 2.5 കോടി
4. കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹൈസ്കൂളിലെ അവശേഷിക്കുന്ന പ്രവൃത്തികളുടെ പൂർത്തീകരണത്തിന് ഒരു കോടി.
5. മണ്ഡലത്തിലെ റോഡുകൾ ആധുനിക നിലവാരത്തിൽ ഉയർത്തുന്നതിനായി വേലൂർ ചുങ്കം തയ്യൂർ കോട്ടപ്പുറം കുന്പളങ്ങാട് റോഡ് നവീകരണത്തിന് ഒരു കോടി.
6. എരുമപ്പെട്ടി സബ് രജിസ്ട്രാർ ഓഫീസ് നിർമാണത്തിന് ഒരു കോടി.
7. കടവല്ലൂർ കുണ്ടുതോട് ചിറമനേങ്ങാട് തോട്ടിൽ വിസിബി നിർമാണത്തിന് 65 ലക്ഷം രൂപ.
കൊടുങ്ങല്ലൂരിന്
305 കോടി രൂപ
1. മുനിസിപ്പാലിറ്റി ഓഫീസ് കെട്ടിട നിർമാണത്തിന്റെ മൂന്നാംഘട്ട പൂർത്തീകരണത്തിന് ആറുകോടി.
2. മുനിസിപ്പാലിറ്റി കുടിവെള്ളപദ്ധതിക്ക് 75 കോടി.
3. പൊയ്യ കടാംകുളം നവീകരണവും മാള കരിക്കാട്ട്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി അഞ്ചു കോടി.
4. വെള്ളാങ്ങല്ലൂർ കെട്ടുചിറ സംരക്ഷണവും ഉപ്പുവെള്ള സ്ലൂയിസുകളുടെ നിർമാണത്തിന് ഏഴു കോടി.
5. കൊടുങ്ങല്ലൂർ ആനാപ്പുഴ കക്കമാടൻ തുരുത്ത് പുഴയോരം കെട്ടി സംരക്ഷണത്തിന് 13 കോടി.
6. അന്നമനട പാലിപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിക്ക് 60 കോടി
7. ചാപ്പാറ സയൻസ് പാർക്ക് രണ്ടാം ഘട്ട പൂർത്തീകരണത്തിന് 10 കോടി
8. ഓട്ടിസം സെൻറർ നിർമാണത്തിന് രണ്ടുകോടി
9. വിവിധ പഞ്ചായത്തുകളിൽ 14 റോഡുകളുടെ നവീകരണത്തിനും വികസനത്തിനുമായി 55 കോടി.
10. മാള ടൗണ് പോസ്റ്റ് ഓഫീസ് റോഡ് ഭൂമി ഏറ്റെടുത്ത് വീതി കൂ്ടിയും ടൗണ് ബ്യൂട്ടിഫിക്കേഷൻ പൂർത്തീകരിക്കുന്നതിനുമായി 16 കോടി
11. കുഞ്ഞിക്കുട്ടൻ തന്പുരാൻ ചത്വരത്തിൽ സാംസ്കാരിക നിലയം നിർമിക്കുന്നതിനായി അഞ്ച് കോടി
12. കുണ്ടൂർ ബോട്ട് ജെട്ടി ചെന്പോത്തുരുത്ത് പായം തുരുത്ത് കൊച്ചുകടവ് ടൂറിസം പദ്ധതിക്ക് ആറുകോടി
13. പൊയ്യ അഡാക് ഫിഷ് ഫാമിൽ എക്കോ ടൂറിസം പദ്ധതിക്ക് 15 കോടി
14. മാള ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് സമുച്ചയം നിർമ്മിക്കുന്നതിനായി 15 കോടി
15. ഗ്രാമീണ റോഡ് വികസന പദ്ധതികൾക്കായി വിവിധ പഞ്ചായത്തുകളിൽ മൂന്നുകോടി.
16. കൂഴുർ കുടുംബരോഗ്യ കേന്ദ്രത്തിൻറെ ചുറ്റുമതിൽ നിർമാണത്തിനും ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്.
17. പുത്തൻചിറ പഞ്ചായത്ത് ഓഡിറ്റോറിയം (ഫേസ്2), വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഓഡിറ്റോറിയം (ഫേസ്2) അന്നമനട പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയം എന്നിവയുടെ പൂർത്തീകരണത്തിന് ആവശ്യമായ തുകകൾ ബജറ്റിൽ വകയിരുത്തി.
ഒല്ലൂരിന് 138.7 കോടി
1. ചെന്പൂത്ര ക്ഷേത്രം റോഡ് അഭിവൃദ്ധിപ്പെടുത്തൽ - രണ്ടു കോടി
2. കശുമാവ് റോഡ് അഭിവൃദ്ധിപ്പെടുത്തൽ - രണ്ടു കോടി
3. നീലിപ്പാറ മണിയൻകിണർ റോഡ് നവീകരണം- രണ്ടു കോടി
4. പുഴന്പള്ളം, കൈരളി, മണ്ണാവ്, തെങ്ങുംതറ, പല്ലുതേവർ, തുളിയാൻകുന്ന് പാലങ്ങളുടെ നിർമാണം - രണ്ടര കോടി
5. പുഞ്ചിരിപ്പാടം റോഡ് അഭിവൃദ്ധിപ്പെടുത്തലും സൗന്ദര്യവത്കരണവും -ഒരു കോടി
6. ആശാരിക്കാട് ഗവ. യുപി സ്കൂൾ ഗ്രൗണ്ട് നിർമാണം- രണ്ടു കോടി
7. കച്ചിത്തോട് ഡാം നവീകരണം രണ്ടാംഘട്ടം - മൂന്നു കോടി
8. വഴുക്കുന്പാറക്കുളം നവീകരണം - രണ്ടു കോടി
9. രാമൻചിറ നവീകരണം - രണ്ടു കോടി
10. കട്ടിലപ്പൂവം-ചെന്നിക്കര പുല്ലംകണ്ടം റോഡ് അഭിവൃദ്ധിപ്പെടുത്തൽ - അഞ്ചുകോടി
11. നെടുപുഴ - മദാമ്മതോപ്പ് റോഡ് അഭിവൃദ്ധിപ്പെടുത്തൽ -10 കോടി
12. പുത്തൂർ കുരിശുമൂല ജംഗ്ഷൻ വികസനം - അഞ്ചു കോടി
13. നടത്തറ പഞ്ചായത്ത് ഓഫീസ് കെട്ടിടനിർമാണം- 10 കോടി
14. താണിക്കുടം പുഴ രണ്ടാംഘട്ടം നവീകരണം -10 കോടി
15. മുല്ലക്കര-മുളയം റോഡ് അഭിവൃദ്ധിപ്പെടുത്തൽ - മൂന്നു കോടി
16. വെള്ളാനിക്കര കമ്യൂണിറ്റി ഹെൽത്ത് സെന്റർ കെട്ടിടനിർമാണം -10 കോടി
17. പീച്ചി ഐടിഐ കെട്ടിടനിർമാണം-15 കോടി
18. മുളയം-വാട്ടർ ടാങ്ക്-പള്ളിക്കണ്ടം കൂട്ടാല റോഡ് അഭിവൃദ്ധിപ്പെടുത്തലും മുട്ടിപ്പാലം നിർമാണവും -12 കോടി
19. പുത്തൂർ ഇന്റർനാഷണൽ സ്റ്റേഡിയം -15 കോടി
20. ഒല്ലൂർ കമ്യൂണിറ്റി ഹെൽത്ത് സെന്റർ നവീകരണം -അഞ്ചു കോടി
21. കേരള വനഗവേഷണകേന്ദ്രത്തിന്റെ തുടർപ്രവർത്തനങ്ങൾക്ക്- 13.20 കോടി
22. പീച്ചി ടൂറിസം പദ്ധതിയുടെ വികസനപ്രവർത്തനത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്കായി- ഒരു കോടി
23. പുത്തൂർ സുവോളജിക്കൽ പാർക്ക് തുടർപ്രവർത്തനങ്ങൾക്കായി - ആറു കോടി
പുതുക്കാടിന് 11 കോടി
1. ഓടഞ്ചിറ റെഗുലേറ്റർ നവീകരണവും അനുബന്ധപ്രവൃത്തികളും 4.5 കോടി
2. മുനിയാട്ടുകുന്ന് ടൂറിസം പദ്ധതി 50 ലക്ഷം,
3. കുറുമാലിപ്പുഴ പള്ളം ബണ്ട് നിർമാണം ഒരുകോടി
4. ചെങ്ങാലൂർ-മാട്ടുമല കാളക്കല്ല് റോഡ് 1.5 കോടി
5. കുഞ്ഞാലിപ്പാറ ടൂറിസം 50 ലക്ഷം
6. ആറാട്ടുപുഴ എസ്സി സമൃദ്ധി കേന്ദ്രം വല്ലച്ചിറ ജിപി ഒരുകോടി
7. പുതുക്കാട് ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട് നിർമാണം ഒരുകോടി.
8. തൃക്കൂർ എസ്എംഎസ് റോഡ് മൂന്നാം ഘട്ടം പ്രവൃത്തികൾക്ക് ഒരുകോടി
വടക്കാഞ്ചേരിക്ക്
94.62 കോടി
1. മുണ്ടൂർ കുടുംബാരോഗ്യകേന്ദ്രം 1.5 കോടി രൂപ.
2. വരടിയം സൗത്ത് കൂവപ്പാ വഴിയോര വിശ്രമകേന്ദ്രം ഒരു കോടി
3. കുറൂർപാറ 51 തറ കഐൽഡിസി. ബണ്ട് റോഡ് ഒരു കോടി
4. പത്താഴക്കുണ്ട് വട്ടായി കുടിവെള്ളപദ്ധതി വിപുലീകരണം ഒരു കോടി
5. ഓട്ടുപാറ ചിൽഡ്രൻസ് പാർക്കും ഓപ്പണ് ഓഡിറ്റോറിയവും ഒരു കോടി
6. വടക്കാഞ്ചേരി ആയുർവേദ വിഷവൈദ്യ ആശുപത്രി രണ്ടാം ഘട്ടം 1.5 കോടി
7. സംസ്കാരികനിലയം, മലാക്ക രണ്ടാംഘട്ടം ഒരു കോടി
8. അമലനഗർ വനിത അമിനിറ്റി സെന്റർരണ്ടാം ഘട്ടം ഒരു കോടി
9. തോളൂർ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം രണ്ടാംഘട്ടം 50 ലക്ഷം
10. മുണ്ടത്തിക്കോട് കുടുംബാരോഗ്യകേന്ദ്രം രണ്ടാംഘട്ടം 75 ലക്ഷം
11. അടാട്ട് കുടുംബാരോഗ്യകേന്ദ്രം രണ്ടാംഘട്ടം 40 ലക്ഷം
12. അവണൂർ വരടിയം റോഡ് ബിഎം ആൻഡ് ബിസി 1.35 കോടി
13. മെഡിക്കൽ കോളജിന് 17.62 കോടി
14. ഗവ. ഡെന്റൽ കോളജിന് 15 കോടി
15. ഗവ. നഴ്സിംഗ് കോളജിന് 5.50 കോടി
16. കേരള ആരോഗ്യശാസ്ത്ര സർവകലാശാലയ്ക്ക് 12 കോടി
17. കില കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ വികസനത്തിന് 32.5 കോടി.
Tags :
State Budget nattuvishesham local news