x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള: ഒ​രു​ക്ക​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്നു

വെബ് ഡെസ്ക്
Published: October 12, 2026 01:50 AM IST | Updated: October 12, 2026 01:50 AM IST

ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ.​കെ. ര​മ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ഴി​ക്കോ​ട്: 25 മു​ത​ല്‍ 31 വ​രെ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി യോ​ഗം ചേ​ര്‍​ന്നു. എ​ന്‍​ഐ​ടി ഗ്രൗ​ണ്ടി​ന് സ​മീ​പ​മു​ള്ള സം​ഘാ​ട​ക സ​മി​തി ഓ​ഫി​സി​ല്‍ ചേ​ര്‍​ന്ന യോ​ഗം വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ കെ.​കെ. ര​മ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന പ​തി​നാ​യി​ര​ത്തോ​ളം വ​രു​ന്ന മ​ത്സ​രാ​ര്‍​ഥി​ക​ള്‍​ക്കും ഒ​ഫീ​ഷ്യ​ലു​ക​ള്‍​ക്കും കാ​ണി​ക​ള്‍​ക്കും സു​ര​ക്ഷി​ത​വും സു​ല​ഭ​വു​മാ​യ കു​ടി​വെ​ള്ളം ഉ​ള്‍​പ്പെ​ടെ എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. കോ​ഴി​ക്കോ​ട് എ​ന്‍​ഐ​ടി ഗ്രൗ​ണ്ട് പ്ര​ധാ​ന വേ​ദി​യാ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​വി​ധ മൈ​താ​ന​ങ്ങ​ള്‍ മ​റ്റു വേ​ദി​ക​ളാ​യു​മാ​ണ് ഇ​ത്ത​വ​ണ​ത്തെ കാ​യി​ക​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പൂ​ര്‍​ണ​മാ​യും ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ക. ഇ​തി​നാ​യി മ​ണ്‍​കൂ​ജ​ക​ളും ത​ണ്ണീ​ര്‍ കൂ​ജ​ക​ളും സ​ജ്ജീ​ക​രി​ക്കു​മെ​ന്നും ഇ​തി​നാ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യും യോ​ഗം വി​ല​യി​രു​ത്തി.

കാ​യി​ക​മേ​ള​യ്ക്ക് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളു​മാ​യി ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മി​റ്റി​യും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്. റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍, ബ​സ് സ്റ്റാ​ന്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ത്തു​ന്ന ക​ലാ​പ്ര​തി​ഭ​ക​ളെ സ്വീ​ക​രി​ച്ച് ക​ലോ​ത്സ​വ വേ​ദി​യി​ലെ​ത്തി​ക്കാ​ന്‍ ഇ​രു​ന്നൂ​റോ​ളം ബ​സു​ക​ളും മ​റ്റ് ചെ​റി​യ വാ​ഹ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​ദ്യാ​ര്‍​ഥി​ക​ളെ​യും എ​സ്‌​കോ​ര്‍​ട്ട് അ​ധ്യാ​പ​ക​രെ​യും താ​മ​സ, ഭ​ക്ഷ​ണ സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് പൊ​ലി​സ്, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, അ​ധ്യാ​പ​ക​ര്‍, സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍, ഡ്രൈ​വ​ര്‍​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ചേ​ര്‍​ന്ന ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച​ത്. ഫാ​ത്തി​മ ത​ഹ്‌​ലി​യ എം​എ​ല്‍​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ സ​ലീം കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ ചാ​ത്ത​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 

Tags : School Sports Meet: NattuVishasham DistrictNews

Recent News

Corehub Up