ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നടന്ന നാഷണൽ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ താരങ്ങൾ പരിശീലകൻ കേരള ടീം
ചെങ്ങന്നൂർ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നടന്ന നാഷണൽ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി മിന്നും പ്രകടനം കാഴ്ചവച്ച സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ താരങ്ങൾക്ക് വിദ്യാലയത്തിൽ ഊഷ്മള സ്വീകരണം നൽകി.
അണ്ടർ 14, 17, 19 വിഭാഗങ്ങളിലാണ് സ്കൂളിലെ താരങ്ങൾ കേരള ടീമിനായി കളത്തിലിറങ്ങിയത്.
ചാമ്പ്യൻഷിപ്പിലെ പ്രകടനം
ദേശീയ തലത്തിൽ നടന്ന മത്സരങ്ങളിൽ മൂന്ന് വിജയങ്ങൾ സ്വന്തമാക്കിയാണ് കേരള ടീമുകൾ ക്വാർട്ടർ ഫൈനൽ വരെ മുന്നേറിയതെന്ന് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ആശ ബെന്നൻ പറഞ്ഞു. കേരള ടീം കോച്ചുകളായ അക്ഷയ് കുമാറിന്റെയും സുബിന്റെയും ശിക്ഷണത്തിലാണ് താരങ്ങൾ ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്.
തിരികെ എത്തിയ താരങ്ങളെ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ആശ ബെന്നൻ, സ്കൂൾ അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ ചേർന്ന് ആദരിച്ചു.
അണ്ടർ-14 ടീം: ജോഷ്വാ, അഗ്നിവേശ്, ബ്രീജേഷ്, റയാൻ, അണ്ടർ-17 ടീം: ഏബൽ, ആദി, അഭിരാം, അണ്ടർ-19 ടീം: പ്രണവ് എന്നിവരാണ് തിളങ്ങിയത്.
Tags : NattuVishesham DistrictNews