നസീര്‍, ഷമീര്‍
കൊച്ചി: പൊളിച്ച് വില്പന നടത്താനായി സ്കൂട്ടര്‍ മോഷ്ടിച്ച ഓട്ടോഡ്രൈവറും ആക്രിക്കടക്കാരനും അറസ്റ്റില്‍. കലൂര്‍ ദേശാഭിമാനി റോഡ് പുന്നക്കുടിപ്പറമ്പില് പി.എ. നസീര്‍ (54), അരൂര്‍ ചന്തിരൂര്‍ ഷമീര്‍ മന്‍സിലില്‍ ഷമീര്‍ (38) എന്നിവരെയാണ് എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ കെ.ബി. ഹരികൃഷ്ണന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പുതുക്കലവട്ടം സ്വദേശിയായ യുവതി കഴിഞ്ഞമാസം കറുകപ്പിള്ളി മാക്സ്ഫിറ്റ് കടയുടെ പരിസരത്ത് പാര്‍ക്കുചെയ്ത സ്കൂട്ടറാണ് സംഘം കടത്തിയത്. ഓട്ടോ ഡ്രൈവറായ നസീര്‍ സ്കൂട്ടര്‍ ദൂരേക്ക് തള്ളിമാറ്റിയ ശേഷം ഷമീറിനെ വിളിച്ചുവരുത്തി പൊളിച്ച് വില്ക്കാന് കൈമാറി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Tags : Local News Nattuvishesham Ernakulam