x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ക്ഷാ​ഘാ​തം: ബോധവത്കരണം നടത്തി

വെബ് ഡെസ്ക്
Published: October 29, 2026 11:55 PM IST | Updated: October 29, 2026 11:55 PM IST

ലോ​ക പ​ക്ഷാ​ഘാ​ത​ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് ഹെ​ൽ​ത്ത് അ​ൽ​ശി​ഫ​യി​ൽ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് വൈ​സ് ചെ​യ​ർ​മാ​നും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌ട​റു​മാ​യ ഡോ.

"സ്ട്രോ​ക്ക് ഫോ​ഴ്സ്’ ഉ​ദ്ഘാ​ട​നം ഇ​ന്ന്

എ​ട​പ്പാ​ൾ: പ​ക്ഷാ​ഘാ​ത​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ നേ​ര​ത്തേ തി​രി​ച്ച​റി​യു​ന്ന​തി​ന്‍റെ​യും സ​മ​യ​ബ​ന്ധി​ത​മാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ​യും പ്രാ​ധാ​ന്യം പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​മാ​യി എ​ട​പ്പാ​ൾ ആ​യു​ർ​ഗ്രീ​ൻ ഫൗ​ണ്ടേ​ഷ​ൻ "സ്ട്രോ​ക്ക് ഫോ​ഴ്സ്’ എ​ന്ന പേ​രി​ൽ പു​തി​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക ശൃം​ഖ​ല ആ​രം​ഭി​ക്കു​ന്നു.

ഇ​ന്ന് എ​ട​പ്പാ​ൾ കാ​വി​ൽ​പ​ടി​യി​ലെ ആ​യു​ർ​ഗ്രീ​ൻ കാ​ന്പ​സി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ സ്ട്രോ​ക്ക് ഫോ​ഴ്സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വി.​എ​സ്. ജോ​യ് എം​എ​ൽ​എ, കെ.​പി. നൗ​ഷാ​ദ​ലി എം​എ​ൽ​എ, മു​ൻ എം​എ​ൽ​എ മാ​രാ​യ കെ.​ടി. ജ​ലീ​ൽ, പി. ​ന​ന്ദ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ജ​ബ്ബാ​ർ ഹാ​ജി, ഡോ. ​സി.​പി. ബാ​വ​ഹാ​ജി, ര​വി തേ​ല​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും.

വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​യു​ർ​ഗ്രീ​ൻ സ്ഥാ​പ​ക​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌ട​റു​മാ​യ ഡോ.​ കെ.​എ​ൻ. സ​ക്ക​രി​യ, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്‌ട​ർ ഡോ. ​എം.​ടി. ഹ​ബീ​ബു​ള്ള, ഓപ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ പി. ​ജി​യാ​സ്, ആ​യു​ർ​ഗ്രീ​ൻ ഫൗ​ണ്ടേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫി​സ​ർ ഇ.​പി.​സ​ൽ​മാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക പ​ക്ഷാ​ഘാ​ത​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് ഹെ​ൽ​ത്ത് അ​ൽ​ശി​ഫ ന്യൂ​റോ സ​യ​ൻ​സ്, ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

സ​മ​യ​ബ​ന്ധി​ത​മാ​യി ചി​കി​ത്സ ന​ൽ​കി​യാ​ൽ പൂ​ർ​ണ​മാ​യി സു​ഖ​പ്പെ​ടു​ത്താ​നും അ​ല്ലാ​ത്ത​പ​ക്ഷം ഗു​രു​ത​ര ശാ​രീ​രി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന​തു​മാ​യ അ​സു​ഖ​മാ​ണ് പ​ക്ഷാ​ഘാ​തം. "ഇ​ത് ത​ന്നെ​യാ​ണ് ശ​രി​യാ​യ സ​മ​യം’ എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ പ​ക്ഷാ​ഘാ​ത​ദി​ന സ​ന്ദേ​ശം.

ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം കിം​സ് ഹെ​ൽ​ത്ത് അ​ൽ​ശി​ഫ വൈ​സ് ചെ​യ​ർ​മാ​നും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌ട​റു​മാ​യ ഡോ. ​പി. ഉ​ണ്ണീ​ൻ നി​ർ​വ​ഹി​ച്ചു. ന്യൂ​റോ​വി​ഭാ​ഗം മേ​ധാ​വി ഡോ. ​സം​ഗീ​ത് ചെ​റി​യാ​ൻ, ക​ണ്‍​സ​ൾ​ട്ട​ന്‍റ് സ്ട്രോ​ക്ക് ആ​ൻ​ഡ് ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ ന്യൂ​റോ​ള​ജി​സ്റ്റ് ഡോ. ​ജി​തി​ൻ ബി​നോ​യ് ജോ​ർ​ജ്, ക​ണ്‍​സ​ൾ​ട്ട​ന്‍റ്് ബ്രെ​യി​ൻ ആ​ൻ​ഡ് സ്പൈ​ൻ സ​ർ​ജ​ൻ ഡോ. ​ഷാ​ഹി​ദ് ഷ​മീം, ഫി​സി​യാ​ട്രി​സ്റ്റ് ഡോ. ​ഷാ​ഹി​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

ക്ലി​നി​ക്ക​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ആ​ൻ​ഡ് എ​മ​ർ​ജ​ൻ​സി ഫി​സി​ഷ്യ​ൻ ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദ്, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​മു​ഹ​മ്മ​ദ് യ​ഹി​യ, പീ​ഡി​യാ​ട്രി​ക് ന്യൂ​റോ​ള​ജി​സ്റ്റ് ഡോ. ​എ​ലി​സ​ബ​ത്ത് പ്രീ​തി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്ട്രോ​ക്ക് ആ​ൻ​ഡ് ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ ന്യൂ​റോ​ള​ജി വി​ഭാ​ഗ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ല​റി​യാ​ൻ ഫോ​ണ്‍: 04933 299 599.

പെ​രി​ന്ത​ല്‍​മ​ണ്ണ: ലോ​ക പ​ക്ഷാ​ഘാ​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ന്യൂ​റോ​ള​ജി​സ്റ്റ്സും പെ​രി​ന്ത​ല്‍​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ന്യൂ​റോ​ള​ജി വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ന്യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യും എം​ഇ​എ​സ് ഡ​യ​റ​ക്‌ട​റു​മാ​യ ഡോ. ​പി.​എ. ഫ​സ​ല്‍ ഗ​ഫൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം​ഇ​എ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​ഹ​മീ​ദ് ഫ​സ​ല്‍, ഡീ​ന്‍ ഡോ. ​ഗി​രീ​ഷ് രാ​ജ്, ന്യൂ​റോ​ള​ജി വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ര്‍ ഡോ. ​അ​ശ്വ​തി ശ​ശി​ധ​ര​ന്‍, ന്യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ സീ​നി​യ​ര്‍ റസി​ഡ​ന്‍റു​മാ​രാ​യ ഡോ. ​അ​പ​ര്‍​ണ രാ​ജ്, ഡോ. ​സ​ന്ദീ​പ് എ​സ്. എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up