x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു


Published: August 19, 2026 01:55 AM IST | Updated: August 19, 2026 01:55 AM IST

പ​ര​വൂ​ര്‍: നെ​ടു​ങ്ങോ​ലം പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. നെ​ടു​ങ്ങോ​ലം അ​പ്‌​സ​ര​യി​ല്‍ ഷൈ​നി​ന്‍റെ​യും ക​വി​ത​യു​ടെ​യും മ​ക​ന്‍ ശ​ബ​രീ​നാ​ഥ് (18) ആ​ണ് മ​രി​ച്ച​ത്.

തെ​ക്കും​ഭാ​ഗം ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യാ​ണ്. ശ​ബ​രീ​നാ​ഥ് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ സ്‌​കൂ​ളി​ലേ​ക്ക് പോ​കും​വ​ഴി എ​തി​രേ വ​ന്ന ബൈ​ക്കു​മാ​യി നേ​ര്‍​ക്കു​നേ​ര്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ എ​തി​ര്‍ ദി​ശ​യി​ല്‍ വ​ന്ന ബൈ​ക്ക് യാ​ത്രി​ക​ന്‍ ശ​ര​ത്തി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ശ​ര​ത് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.

Tags : Student dies two-wheeler collision

Recent News

Corehub Up