x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ ക​ഥാ​കാ​ര​നെ അ​നു​സ്മ​രി​ച്ച് പെ​രി​ക്ക​ല്ലൂ​ര്‍ ജി​എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍


Published: July 8, 2026 07:34 AM IST | Updated: July 8, 2026 07:34 AM IST

പു​ല്‍​പ്പ​ള്ളി: മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലെ അ​ന​ശ്വ​ര ക​ഥാ​കാ​ര​ന്‍ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ 32ാമ​ത് ച​ര​മ​വാ​ര്‍​ഷി​കം പെ​രി​ക്ക​ല്ലൂ​ര്‍ ജി​എ​ച്ച്എ​സ്എ​സി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു.


വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ​യും സ്കൂ​ള്‍ സാ​ഹി​ത്യ ക്ല​ബ്ബി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. സ്കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് എം.​പി. കൊ​ച്ചു​ത്രേ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു "ബ​ഷീ​ര്‍ ന​മ്മെ പ​ഠി​പ്പി​ച്ച​ത് മ​നു​ഷ്യ​നെ സ്നേ​ഹി​ക്കാ​നാ​ണ്. ജാ​തി​മ​ത ഭേ​ദ​മി​ല്ലാ​ത്ത മ​നു​ഷ്യ​ത്വ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​നം. പു​തു​ത​ല​മു​റ ബ​ഷീ​റി​നെ കൂ​ടു​ത​ല്‍ വാ​യി​ക്ക​ണ​മെ​ന്ന്അ​വ​ര്‍ ഓ​ര്‍​മ​പ്പെ​ടു​ത്തി.

പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​ന്‍ കെ.​എ. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​യാ​ളം അ​ധ്യാ​പ​ക​ന്‍ ഇ.​എം. മ​നു അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ബ​ഷീ​ര്‍ ക​ഥാ​പാ​ത്ര​ങ്ങ​ളെ ഓ​ര്‍​മ​പ്പെ​ടു​ത്ത​ല്‍ ന​ട​ന്നു.

"ബാ​ല്യ​കാ​ല സ​ഖി’​യി​ലെ മ​ജീ​ദും സു​ഹ​റ​യും, "മ​തി​ലു​ക​ള്‍’​ലെ നാ​രാ​യ​ണി, "ഭാ​ര്‍​ഗ​വീ നി​ല​യം’​ലെ ഭാ​ര്‍​ഗ​വി, "പാ​ത്തു​മ്മ​യു​ടെ ആ​ടി’​ലെ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ എ​ന്നി​വ​രെ കു​റി​ച്ചു​ള്ള വി​വ​ര​ണ​വും അ​വ​ത​ര​ണ​വും വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തി. അ​തോ​ടൊ​പ്പം ബ​ഷീ​ര്‍​ദി​ന ക്വി​സ് മ​ത്സ​ര​വും​സം​ഘ​ടി​പ്പി​ച്ചു.

ബ​ഷീ​റി​ന്‍റെ ജീ​വി​തം, കൃ​തി​ക​ള്‍, പ്ര​സി​ദ്ധ​മാ​യ വാ​ച​ക​ങ്ങ​ള്‍ എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ന്ന ക്വി​സി​ല്‍ ഹൈ​സ്കൂ​ള്‍, എ​ല്‍​പി, യു​പി വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.​പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​യ സ്കൂ​ള്‍ റേ​ഡി​യോ സം​പ്രേ​ഷ​ണം അ​ധ്യാ​പി​ക ദീ​പ്തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ "ബ​ഷീ​റി​ന്‍റെ ശ​ബ്ദ​ങ്ങ​ള്‍’ എ​ന്ന പേ​രി​ല്‍ ന​ട​ന്നു.

Tags :

Recent News

Corehub Up