വിദ്യാര്‍ഥികള്‍ ഡിപ്പോ ജീവനക്കാര്‍ക്കൊപ്പം.
നിലമ്പൂര്‍: വിദ്യാര്‍ഥികളുടെ സേവന പ്രവര്‍ത്തനത്തിലൂടെ നിലമ്പൂര്‍ ഡിപ്പോയിലെ ബസുകള്‍ ക്ലീന്‍. കെഎസ്ആര്‍ടിസി ബസുകള്‍ കഴുകിയും കെഎസ്ആര്‍ടിസി ഡിപ്പോ ശുചീകരിച്ചും വിദ്യാര്‍ഥികള്‍ നാടിന് മാതൃകയായി. ഗാന്ധിജയന്തിയോടനുബന്ധിച്ചാണ് നിലമ്പൂര്‍ കെഎസ്ആര്‍ടിസിയില്‍ സേവന ശുചീകരണവാരം ആചരിച്ചത്. മമ്പാട് ഗവണ്‍മെന്റ്് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി പരിസരവും മറ്റും ശുചീകരിക്കുകയായിരുന്നു.
ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം നിലമ്പൂര്‍ അസിസ്റ്റന്റ്് ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ എമേഴ്സണ്‍ ഉദ്ഘാടനം ചെയ്തു. പി.യൂനസ്, ഇ.ടി. ഗംഗാധരന് എന്നിവര്‍ പ്രസംഗിച്ചു. ഡിപ്പോ സൂപ്രണ്ട് ആദം സാലി, ഉമ്മര്‍ ഫാറൂഖ്, ജാക്സന് , അധ്യാപകരായ പ്രിന്‍സ് , വന്ദന വൊളണ്ടിയര്‍മാരായ എമിന് സല്മാന്, വി.പി. റബീഹ് എന്നിവര്‍ നേതൃത്വം നല്കി.