x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ള്‍ ടെ​റ​സി​ല്‍ ചോ​ള​പ്പാ​ട​മൊ​രു​ക്കി വി​ദ്യാ​ര്‍​ഥി​ക​ൾ, ഒപ്പം നിന്ന് അധ്യാപകർ

വെബ് ഡെസ്ക്
Published: October 30, 2026 12:50 AM IST | Updated: October 30, 2026 12:50 AM IST

സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ടെ​റ​സി​ൽ ചോ​ളം കൃ​ഷി നടത്തിയ ബാ​ലു​ശേ​രി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും

ബാ​ലു​ശേ​രി: മ​ണ്ണി​ല്‍ മാ​ത്ര​മ​ല്ല, കോ​ണ്‍​ക്രീ​റ്റ് കെ​ട്ടി​ട​ത്തി​ന്‍റെ ടെ​റ​സി​ലും ചോ​ളം വി​ജ​യ​ക​ര​മാ​യി കൃ​ഷി ചെ​യ്യാ​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ബാ​ലു​ശേ​രി​രി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ റോ​വ​ര്‍-​റേ​ഞ്ച​ര്‍ യൂ​ണി​റ്റ്. സ്‌​കൂ​ള്‍ ടെ​റ​സി​ല്‍ 250 ഗ്രോ ​ബാ​ഗു​ക​ളി​ലാ​യി ചോ​ള​ച്ചെ​ടി​ക​ള്‍ വ​ള​ര്‍​ത്തി​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ വേ​റി​ട്ട മാ​തൃ​ക തീ​ര്‍​ത്ത​ത്.

നാ​ട്ടി​ല്‍ അ​പൂ​ര്‍​വ​മാ​യി മാ​ത്രം ക​ണ്ടു​വ​രു​ന്ന ചോ​ള​കൃ​ഷി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും ഒ​രു​പോ​ലെ കൗ​തു​ക​വും ആ​വേ​ശ​വും പ​ക​രു​ക​യാ​ണ്. സ്‌​കൂ​ളി​ലെ ച​രി​ത്രാ​ധ്യാ​പ​ക​ന്‍ റി​നേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൃ​ഷി ഒ​രു​ക്കി​യ​ത്.
ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് ചോ​ള​വി​ത്തു​ക​ള്‍ പാ​കി​യ​ത്. 500 ഗ്രാം ​വി​ത്തി​ന് 1,000 രൂ​പ ചെ​ല​വാ​യി. ചാ​ണ​ക​പ്പൊ​ടി, ക​മ്പോ​സ്റ്റ്, വേ​പ്പി​ന്‍​പി​ണ്ണാ​ക്ക്, എ​ല്ലു​പൊ​ടി എ​ന്നി​വ​യാ​ണ് വ​ള​മാ​യി ഉ​പ​യോ​ഗി​ച്ച​ത്. മൂ​ന്നു​മാ​സ​ത്തോ​ളം പി​ന്നി​ട്ട​തോ​ടെ വ​ള​ര്‍​ച്ച​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ചോ​ള​ച്ചെ​ടി​ക​ള്‍ ഇ​പ്പോ​ള്‍ വി​ള​വെ​ടു​പ്പി​ന് ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ്. 56 വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന റോ​വ​ര്‍-​റേ​ഞ്ച​ര്‍ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന കൃ​ഷി, സ്ഥ​ല​പ​രി​മി​തി​യു​ള്ളി​ട​ത്തും കൃ​ഷി സാ​ധ്യ​മാ​ണെ​ന്ന സ​ന്ദേ​ശ​മാ​ണ് പ​ക​രു​ന്ന​ത്.

Tags :

Recent News

Corehub Up