എരുമേലി കൊരട്ടിയിലെ പിൽഗ്രിം അമിനിറ്റി സെന്ററിൽ നടന്ന ശുചീകരണം.
എരുമേലി: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടത്തുന്ന സ്വച്ഛതാ ഹി സേവാ കൈയോടു കൈ കാമ്പയിന്റെ ഭാഗമായി എരുമേലിയിലെ തീർഥാടന വിശ്രമകേന്ദ്രം വിദ്യാർഥികൾ ശുചീകരിച്ചു.
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഏറ്റെടുത്തു നടത്തുന്ന കൊരട്ടിയിലെ പിൽഗ്രിം അമിനിറ്റി സെന്ററാണ് എരുമേലി എംഇഎസ് കോളജിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ശുചീകരിച്ചത്. കോളജിലെ ടൂറിസം, നേച്ചർ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ലോക വിനോദസഞ്ചാര ദിനത്തിലായിരുന്നു ശുചീകരണം.
എരുമേലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ ശുചീകരണം ഉദ്ഘാടനം ചെയ്തു. സെന്റർ സൂപ്പർവൈസർ അബ്ദുൾ ഷമീം അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ നാസർ പനച്ചി, അഭിരാമി ദേവരാജ്, പ്രിൻസിപ്പൽ ഷംല ബീഗം, നേച്ചർ ക്ലബ് കോ-ഓർഡിനേറ്റർ ആൻസി മാത്യു, ടൂറിസം ക്ലബ് കോ-ഓർഡിനേറ്റർ ഷബീന ബീഗം എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews