x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക ത​പാ​ല്‍ ദി​ന​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ പോ​സ്റ്റ് ഓ​ഫി​സ് സ​ന്ദ​ര്‍​ശി​ച്ചു

വെബ് ഡെസ്ക്
Published: October 12, 2026 02:30 AM IST | Updated: October 12, 2026 02:30 AM IST

പോ​സ്റ്റ് ഓ​ഫി​സ് സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ കൂ​ളി​വ​യ​ല്‍ സൈ​ന്‍ ഐ​എ​എ​ഫ്എ​സി വി​ദ്യാ​ര്‍​ഥി​ക​ള്‍.

മാ​ന​ന്ത​വാ​ടി: ലോ​ക ത​പാ​ല്‍ ദി​ന​ത്തി​ല്‍ കൂ​ളി​വ​യ​ല്‍ സൈ​ന്‍ ഐ​എ​എ​ഫ്എ​സി വി​ദ്യാ​ര്‍​ഥി​ക​ള്‍ മാ​ന​ന്ത​വാ​ടി മേ​ഖ​ലാ പോ​സ്റ്റ് ഓ​ഫി​സ് സ​ന്ദ​ര്‍​ശി​ച്ചു.

പോ​സ്റ്റ് ഓ​ഫി​സി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​നം പ​രി​ച​യ​പ്പെ​ടു​ന്ന​തി​നാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം. അ​ധ്യാ​പ​ക​രാ​യ മു​ഹ്‌​യു​ദ്ദീ​ന്‍, ഷി​ജ്‌​ലാ​സ്, റാ​ഷി​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​പ്പ​തോ​ളം കു​ട്ടി​ക​ളാ​ണ് പോ​സ്റ്റ് ഓ​ഫി​സി​ല്‍ എ​ത്തി​യ​ത്. പോ​സ്റ്റ് മി​സ്ട്ര​സ് ശാ​ലി​നി, പോ​സ്റ്റ​ല്‍ അ​സി​സ്റ്റ​ന്‍റ് ഭൂ​മി​ക, ജീ​വ​ന​ക്കാ​ര​ന്‍ അ​സ്‌​റു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു.

സാ​ങ്കേ​തി​ക​വി​ദ്യ അ​തി​വേ​ഗം വി​ക​സി​ക്കു​ന്ന കാ​ല​ത്ത് പോ​സ്റ്റ​ല്‍ സം​വി​ധാ​ന​ത്തെ അ​ടു​ത്ത​റി​യാ​ന്‍ സ​ന്ദ​ര്‍​ശ​നം ഉ​ത​കി​യെ​ന്ന് വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി മി​നാ​ല്‍ മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.
ഓ​ഫി​സ് ജീ​വ​ന​ക്കാ​ര്‍​ക്ക് കു​ട്ടി​ക​ള്‍ മ​ധു​ര​പ​ല​ഹാ​രം വി​ത​ര​ണം ചെ​യ്തു.

Tags : Post Day NattuVishasham DistrictNews

Recent News

Corehub Up