സ്നേഹഗിരി ഹോളി ചൈൽഡ് കോൺവന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ തങ്ങൾ തയാറാക്കിയ പേപ്പർ ബാഗുകളുമായി.
മാള: പേപ്പർ ബാഗുകൾ നിർമിച്ചു വിതരണം ചെയ്ത് സ്നേഹഗിരി ഹോളി ചൈൽഡ് കോൺവന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. എന്റെ കേരളം പ്ലാസ്റ്റിക് വിമുക്തമാകണം എന്ന ചിന്തയോടെ വിദ്യാർഥികൾ പേപ്പർ ബാഗുകൾ തയാറാക്കി സമീപത്തെ കടകളിൽ നൽകുകയും അവരോട് തുടർന്ന് പ്ലാസ്റ്റിക് ബാഗുകൾക്കു പകരമായി പേപ്പർ ബാഗുകൾ ഉപയോഗിക്കണമെന്ന് ബോധവത്കരണ സന്ദേശം നൽകുകയും ചെയ്തു.
പ്രിൻസിപ്പൽ സിസ്റ്റർ ഫ്ലോറൻസ്, കോ-ഒാർഡിനേറ്റർ ഡോണൽ ഡിസിൽവ, സ്കൗട്ട് അധ്യാപകരായ ലിജി ജോർജ്, നോബി ഷൈജൻ, മേഘ ജോസഫ്, ബ്രൈറ്റി, ഷാന്റി, സിസ്റ്റർ പ്രഭ എന്നിവർ നേതൃത്വം നൽകി.
Tags : paper bags nattuvisesham local news