രാമശേരി: ഗാന്ധിആശ്രമത്തിൽ വിദ്യാർഥികൾക്കു പഠനകേന്ദ്രം തുടങ്ങി. ഗാന്ധിജിയുടെ ജീവിതദർശനം പകർന്നു നൽകുന്നതിനൊപ്പം വിദ്യാർഥികളിൽ സാമൂഹ്യഅവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് സംരംഭം. ഗാന്ധി ആശ്രമം ട്രസ്റ്റി പുതുശേരി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.
ആശ്രമം അന്ത്യോദയ പദ്ധതി കോ-ഓർഡിനേറ്റർ വി. ജാനകി അധ്യക്ഷയായി.
ജോയിന്റ് ഡയറക്ടർ ഉണ്ണിക്കുട്ടൻ മടച്ചിപ്പാടം, വർക്കിംഗ് ഗ്രൂപ്പ് അംഗം പി. പ്രഭജ, അധ്യാപികമാരായ ബി. അനുമോൾ, എം. അസീന, ബി. അപർണ പ്രസംഗിച്ചു.
Tags : nattu vishesham Study center opens