x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും കു​ട​യും വി​ത​ര​ണം ചെ​യ്തു


Published: June 17, 2026 06:19 AM IST | Updated: June 17, 2026 06:20 AM IST

വെ​ഞ്ഞാ​റ​മൂ​ട്: വെ​ള്ളാ​ണി​ക്ക​ൽ എ​ൽ​പി സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും കു​ട​യും വി​ത​ര​ണം ചെ​യ്തു. കാ​വി​യാ​ട് ദി​വാ​ക​ര​പ്പ​ണി​ക്ക​ർ സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വി​ത​ര​ണോ​ദ്ഘാ​ട​നം സു​ധീ​ർ ഷാ ​പാ​ലോ​ട് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന ഇ​ത്ത​രം സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​രി​നൊ​പ്പം പൊ​തു​പ്ര​വ​ർ​ത്ത​ക​രും മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​സ്ഇ​ആ​ർ​ടി മു​ൻ ഡ​യ​റ​ക്ട​ർ കെ.​എ. ഹാ​ഷിം, ആ​കാ​ശ​വാ​ണി മു​ൻ അ​നൗ​ൺ​സ​ർ പ്രേം ​സു​ജ, വാ​ർ​ഡ് മെ​മ്പ​ർ എ​സ്.​ആ​ർ. ശോ​ഭ​ന​കു​മാ​രി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. പ്ര​ദീ​ഷ്, പ്ര​ധാ​നാ​ധ്യാ​പി​ക ബി.​എ​സ്. മാ​യ, സാം​സ്കാ​രി​ക കേ​ന്ദ്രം ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Study materials umbrellas distributed

Recent News

Corehub Up