അയ്യമ്പാറ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ ആഭിമുഖ്യത്തിൽ പഠനസാമഗ്രി വിതരണവും വൃക്ഷത്തൈ വിതരണവും അയ്യന്പാറ ലിറ്റിൽ ഫ്ലവർ എൽപി സ്കൂളിൽ നടത്തി. ഹെഡ്മിസ്ട്രസ് ഷൈമോൾ ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ പ്രസിഡന്റ് റ്റിറ്റോ മാത്യു തെക്കേൽ മുഖ്യപ്രഭാഷണം നടത്തി.
പഠനസാമഗ്രികളുടെ വിതരണത്തിന്റെ ഉദ്ഘാടനം തലനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനി ദിനേന്ദ്രൻ നിർവഹിച്ചു. ലയൺസ് ക്ലബ് സെക്രട്ടറി മനോജ് ടി. ബെഞ്ചമിൻ, സ്റ്റാൻലി തട്ടാംപറമ്പിൽ,പി.എൻ. സുകുമാരൻ, ഡിജോ പ്ലാത്തോട്ടം, ദീപാമോൾ ജോർജ്, ജോസഫ് ചാക്കോ, സ്റ്റാഫ് സെക്രട്ടറി എബിൻ സാബു എന്നിവർ പ്രസംഗിച്ചു.