പൊൻകുന്നം: സർവീസ് സഹകരണബാങ്കിന്റെ പരിധിയിലെ വിദ്യാലയങ്ങൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചിറക്കടവ് പഞ്ചായത്തിലെ 20 സ്കൂളിലും വാഴൂർ പഞ്ചായത്തിലെ രണ്ട് സ്കൂളിലുമാണ് പഠനോപകരണങ്ങൾ നൽകിയത്. ബാങ്ക് പ്രസിഡന്റ് കെ. സേതുനാഥ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ എ.ടി. ജോസഫ്, ഷേർളി മാത്യു, സതി സുരേന്ദ്രൻ, ബാങ്ക് സെക്രട്ടറി മിനി സന്തോഷ്, അസിസ്റ്റന്റ് സെക്രട്ടറി ജോസഫ് ഡൊമിനിക് തുടങ്ങിയവർ പങ്കെടുത്തു.
പൊൻകുന്നം: ഐഎൻടിയുസി, യൂത്ത് കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റികൾ പൊൻകുന്നം സിഎംഎസ് സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി മണ്ഡലം സെക്രട്ടറി സനോജ് പനക്കൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ റവ. സജി ജോസഫ്, ജില്ലാ പഞ്ചായത്തംഗം അഭിലാഷ് ചന്ദ്രൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന്, സുരേഷ് ടി. നായർ, ശ്യാം ബാബു, സജി തോമസ്, സൂരജ് ദാസ്, ഷിഹാബ് തുണ്ടിയിൽ, ഫസൽ മാടത്താനി, അനീസ് മുങ്ങത്ര, പഞ്ചായത്തംഗം രേഖാ ഡോൺ, പ്രഥമാധ്യാപിക റോഷൻ സി. ഡാനിയേൽ തുടങ്ങിയവർ പ്രസംഗിച്ചു.