x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​രു​മു​ള​ക് വ​ള്ളി ന​ടു​ന്ന​തി​നു​ള്ള സ​ബ്‌​സി​ഡി പ​രി​മി​ത​പ്പെ​ടു​ത്തി

വെബ് ഡെസ്ക്
Published: September 1, 2026 03:03 AM IST | Updated: September 1, 2026 03:03 AM IST

മുളകുവള്ളി

പ്ര​തി​ഷേ​ധ​വു​മാ​യി ക​ര്‍​ഷ​ക​ര്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: കു​രു​മു​ള​ക് വ​ള്ളി ന​ടു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് കൃ​ഷി​ഭ​വ​ന്‍ മു​ഖേ​ന ന​ല്‍​കു​ന്ന സ​ബ്‌​സി​ഡി ന​ഴ്‌​സ​റി​ക​ളി​ല്‍ നി​ന്ന് തൈ​ക​ള്‍ വാ​ങ്ങി ന​ടു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യ ന​ട​പ​ടി​ക്കെ​തി​രേ ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

സ്വ​കാ​ര്യ ന​ഴ്‌​സ​റി​ക​ള്‍​ക്ക് പ​ണ​മു​ണ്ടാ​ക്കി​കൊ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു നി​ബ​ന്ധ​ന കൊ​ണ്ടു​വ​ന്ന​തെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​രോ​പ​ണം. ഗു​ണ​മേ​ന്‍​മ​യു​ള്ള കു​രു​മു​ള​ക് വ​ള്ളി​ക​ള്‍ മി​ക്ക ക​ര്‍​ഷ​ക​രു​ടെ​യും കൃ​ഷി​യി​ട​ത്തി​ലു​ണ്ട്. ഇ​ത് മു​റി​ച്ച് ന​ടു​ക​യാ​ണ് സാ​ധാ​ര​ണ ചെ​യ്തു​വ​രു​ന്ന​ത്.

ഇ​ങ്ങ​നെ ന​ടു​ന്ന കു​രു​മു​ള​ക് തൈ​ക​ള്‍​ക്ക് നേ​ര​ത്തെ സ​ബ്‌​സി​ഡി ന​ല്‍​കി​വ​ന്നി​രു​ന്നു. മാ​ത്ര​മ​ല്ല ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് ത​ന്നെ​യാ​യി​രു​ന്നു കു​രു​മു​ള​ക് വ​ള്ളി​ക​ള്‍ വാ​ങ്ങി ന​ട്ടു​കൊ​ണ്ടി​രു​ന്ന​ത്. ഇ​ങ്ങ​നെ ചെ​യ്യു​മ്പോ​ള്‍ അ​തി​ന്‍റെ ഗു​ണം ക​ര്‍​ഷ​ക​ന് ത​ന്നെ​യാ​ണ് ല​ഭി​ക്കു​ക. അ​തേ​സ​മ​യം ഇ​പ്പോ​ഴ​ത്തെ നി​ബ​ന്ധ​ന​യ​നു​സ​രി​ച്ച് ക​ര്‍​ഷ​ക​ന് സ​ബ്‌​സി​ഡ് ല​ഭി​ക്കു​ന്നി​ല്ല. സ്വ​കാ​ര്യ ന​ഴ്‌​സ​റി​ക​ള്‍​ക്കാ​ണ് അ​തി​ന്‍റെ ഗു​ണം ല​ഭി​ക്കു​ക.

ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് വാ​ങ്ങു​ന്ന ചാ​ണ​കം ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ള​ങ്ങ​ളും കു​രു​മു​ള​ക് വ​ള്ളി​ക​ളും വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് വൗ​ച്ച​ര്‍ വാ​ങ്ങി കൃ​ഷി ഭ​വ​നി​ല്‍ സ​മ​ര്‍​പ്പി​ച്ചാ​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി കൃ​ത്യ​മാ​യി തു​ക ക​ര്‍​ഷ​ക​ന് ത​ന്നെ ന​ല്‍​കു​മാ​യി​രു​ന്നു. സ്വ​കാ​ര്യ ന​ഴ്‌​സ​റി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ന​ട​ത്തു​ന്ന ഈ ​പു​തി​യ നീ​ക്ക​ത്തി​നെ​തി​രേ ഫാ​ര്‍​മേ​ഴ്‌​സ് റി​ലീ​ഫ് ഫോ​റം ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

Tags : Nattuvishesham DistrictNews DeepikaNews black pepper

Recent News

Corehub Up