x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ന​ൽച്ചൂട്; ക​റ​വ​പ്പ​ശു ച​ത്തു


Published: May 4, 2026 12:40 AM IST | Updated: May 4, 2026 12:40 AM IST

ക​ടു​ത്ത വേ​ന​ൽച്ചൂ​ടി​ൽ ചെ​റു​വാ​ഞ്ചേ​രി ക​ല്ലു​വ​ള​പ്പി​ലെ ന​ങ്ങാ​റ​ത്ത് കു​മാ​ര​ന്‍റെ പ​ശു ച​ത്ത നി​ല​യി​ൽ.

കൂ​ത്തു​പ​റ​മ്പ്: ക​ടു​ത്ത വേ​ന​ൽച്ചൂടി​ൽ ചെ​റു​വാ​ഞ്ചേ​രി​യി​ൽ ക​റ​വപ്പ​ശു ച​ത്തു. ക​ല്ലു​വ​ള​പ്പി​ലെ ന​ങ്ങാ​റ​ത്ത് കു​മാ​ര​ന്‍റെ പ​ശു​വാ​ണ് ച​ത്ത​ത്. ഹീ​റ്റ് സ്ട്രോ​ക്കാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. കു​മാ​ര​ന്‍റെ മൂ​ന്ന് ക​റ​വ പ​ശു​ക്ക​ളി​ലൊ​ന്നാ​ണ് ച​ത്ത​ത്.

ര​ണ്ടുമാ​സം മു​മ്പ് പ്ര​സ​വി​ച്ച​തും ഇ​രു​പ​ത്തി​ര​ണ്ട് ലി​റ്റ​റി​ല​ധി​കം പാ​ൽ ല​ഭി​ച്ചി​രു​ന്ന​തു​മാ​യ പ​ശു​വാ​ണ് ച​ത്ത​ത്. കു​ന്നോ​ത്ത്പ​റ​മ്പ് ഗ​വ. മൃ​ഗാ​ശു​പ​ത്രി അ​ധി​കൃ​ത​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മൂ​ന്നുവ​ർ​ഷം ​മു​മ്പ് കു​മാ​ര​ന്‍റെ മൂ​ന്ന് ക​റ​വ പ​ശു​ക്ക​ളും ഒ​രു കാ​ളക്കു​ട്ട​നും ച​ത്തു പോ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യും കേ​ര​ള ഡ​യ​റി ഫാം ​എ​ന്ന ക്ഷീ​ര ക​ർ​ഷ​ക വാ​ട്സാ​പ് കൂ​ട്ടാ​യ്മ​യും ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത​ല്ലാ​തെ സ​ർ​ക്കാ​രി​ൽ നി​ന്ന് ധ​ന​സ​ഹാ​യ​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്ന് കു​മാ​ര​ൻ പ​റ​ഞ്ഞു.

അ​തേ സ​മ​യം, സ​ർ​ക്കാ​ർ ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം വ​ർ​ധി​പ്പി​ച്ച​തും കാ​ല​വ​ധി കു​റ​ച്ച​തും സ്വ​കാ​ര്യ ഇ​ൻ​ഷ്വ​റ​ൻ​സ് ക​മ്പ​നി​ക​ളു​ടെ പ്രീ​മി​യം തു​ക താ​ങ്ങാ​നാ​വാ​ത്ത​തും ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

Tags : Summer heat nattuvishesham local news

Recent News

Corehub Up