x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ന​ൽ മ​ഴ: നാ​ലു​തോ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ 80 ഏ​ക്ക​ർ കൃ​ഷിന​ശി​ച്ചു


Published: March 18, 2026 10:12 PM IST | Updated: March 18, 2026 10:12 PM IST

നാ​ലു​തോ​ട് പാ​ട​ശേ​ഖ​ര​ത്തി​ലെ കൃഷി മഴയിൽ വീണടിഞ്ഞപ്പോൾ.

മാന്നാ​ർ: ചു​ട്ടു​പൊ​ള്ളു​ന്ന മീ​ന​മാ​സ സൂ​ര്യ​ന്‍റെ കെ​ടു​തി​ക്ക് ആ​ശ്വാ​സ​മാ​യി പെയ്തി​റ​ങ്ങി​യ വേ​ന​ൽ മ​ഴ ക​ർ​ഷ​ക​ർ​ക്ക് ക​ണ്ണീ​ർ​മ​ഴ​യാ​യി. കു​ര​ട്ടി​ശേ​രി പു​ഞ്ച​യി​ലെ നാ​ലു​തോ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി പെ​യ്ത മ​ഴ​യി​ൽ 80 ഏ​ക്ക​ർ കൃ​ഷി ന​ശി​ച്ചു. 90 ദി​വ​സം പി​ന്നി​ട്ട് കൊ​യ്ത്തി​ന് ത​യാ​റാ​യ നെ​ൽ ച്ചെ​ടി​ക​ളാ​ണ് വേ​ന​ൽ​മ​ഴ​യി​ലും കാ​റ്റി​ലും പെ​ട്ട് ന​ശി​ച്ച​ത്.

ഏ​പ്രി​ൽ എ​ട്ടി​ന് കൊ​യ്ത്തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു നാ​ലു​തോ​ട് പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​ർ. ക​ന​ത്ത മ​ഴ മൂ​ലം പാ​ട​ത്ത് കെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ളം പ​മ്പിം​ഗ് ന​ട​ത്തി ബാ​ക്കി വ​രു​ന്ന കൃ​ഷി​യെ​ങ്കി​ലും വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ.

ക​ഴി​ഞ്ഞ കാ​ല​ത്തെ ന​ഷ്ട​ങ്ങ​ൾ മ​റ​ന്ന് ഏ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ ബാ​ങ്ക് വാ​യ്പ​യും പ​ലി​ശ​യ്ക്കു പ​ണം ക​ടം വാ​ങ്ങി​യു​മാ​ണു ക​ർ​ഷ​ക​ർ പ​ല​രും കൃ​ഷി​യി​റ​ക്കി​യ​ത്. പാ​ട്ട​ത്തു​ക​യും വാ​യ്പാ പ​ണ​വും പോ​ലും ല​ഭി​ക്കി​ല്ലെ​ന്ന സ്ഥി​തി​യി​ലാ​ണ് നി​ല​വി​ൽ ക​ർ​ഷ​ക​ർ.

മാ​ന്നാ​ർ അ​സിസ്റ്റന്‍റ് കൃ​ഷി ഓ​ഫീ​സ​ർ സു​ധീ​ർ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പാ​ട​ശേ​ഖ​ര​ത്തി​ലെ​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി. കൃ​ഷിനാ​ശം സം​ഭ​വി​ച്ച നാ​ലു​തോ​ട് പാ​ട​ശേ​ഖ​ര​ത്തി​ലെ തൊ​ണ്ണൂ​റോ​ളം വ​രു​ന്ന ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ന് അ​ടി​യ​ന്തര ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ലു​തോ​ട് പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ് കിം ​കോ​ട്ടേ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Summer rains nattuvishesham local news

Recent News

Corehub Up