x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​വീ​ന്ദ്ര​ന്‍ സ്മാ​ര​ക​ ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പി​ന്തു​ണ ന​ല്‍​കും: മ​ന്ത്രി പി.സി. വി​ഷ്ണു​നാ​ഥ്


Published: July 20, 2026 05:53 AM IST | Updated: July 20, 2026 05:53 AM IST

കു​ള​ത്തൂ​പ്പു​ഴ: അ​ന്ത​രി​ച്ച സി​നി​മാ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ര​വീ​ന്ദ്ര​ന്‍ മാ​സ്റ്റ​റു​ടെ ഓ​ര്‍​മ​ക്കാ​യി കു​ള​ത്തു​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​ര്‍​മി​ക്കു​ന്ന സ്മാ​ര​ക മ​ന്ദി​ര​മാ​യ രാ​ഗ സ​രോ​വ​രം പൂ​ര്‍​ത്തി​യാ​ക്കി പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും സ​ര്‍​ക്കാ​രി​ന്റെ​ഭാ​ഗ​ത്ത് നി​ന്നു​മു​ണ്ടാ​കു​മെ​ന്ന് സാം​സ്‌​കാ​രി​ക മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്.

ര​വീ​ന്ദ്ര​ന്‍ സ്മാ​ര​കം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​ര്‍​ക്കാ​രി​ന്‍റെ സ​ഹാ​യം തേ​ടിയിരുന്നു. തു​ട​ര്‍​ന്ന് കഴിഞ്ഞദിവസം നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന രവീന്ദ്രൻ സ്മാ​ര​ക മ​ന്ദി​രം നേ​രി​ല്‍ ക​ണ്ട് വി​വ​ര​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​യ ശേ​ഷ​മാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ച​ട​യ​മം​ഗ​ലം ജ​ടാ​യു​പാ​റ, ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ങ്ങ​ളാ​യ കു​ള​ത്തൂ​പ്പു​ഴ, ആ​ര്യ​ന്‍​ങ്കാ​വ്, അ​ച്ച​ന്‍​കോ​വി​ല്‍ തു​ട​ങ്ങി​യ അ​യ്യ​പ്പ​ക്ഷേ​ത്ര​ങ്ങ​ളും തെ​ന്മ​ല ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​വും കു​ള​ത്തൂ​പ്പു​ഴ വ​നം മ്യൂ​സി​യം, ഓ​യി​ല്‍​പാം എ​ണ്ണ​പ്പ​ന, ആ​ര്‍​പി​എ​ല്‍ എ​സ്റ്റേ​റ്റ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ള്‍ കോ​ര്‍​ത്തി​ണ​ക്കി ഫാം ​ടൂ​റി​സ​ത്തി​നു​ള്ള സാ​ധ്യ​ത മ​ന്ത്രി​ക്ക് മു​ന്നി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ അ​വ​ത​രി​പ്പി​ച്ചു.

കി​ഴ​ക്ക​ന്‍ മേ​ഖ​ല കേ​ന്ദ്രീക​രി​ച്ച് ഫാം ​ടൂ​റി​സ​ത്തി​ന്‍റെ സാധ്യ​ത​ക​ളു​ണ്ടെ​ന്നും സ​ര്‍​ക്കാ​ര്‍ അ​നു​ഭാ​വ പൂ​ര്‍​വം ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​സൈ​ന​ബാ ബീ​വി, വൈ​സ് പ്ര​സിഡന്‍റ് സാ​ബു ഏ​ബ്ര​ഹാം, രാ​ജീ​വ് അ​ഞ്ച​ല്‍, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം റീ​നാ ഷാ​ജ​ഹാ​ന്‍, പ​ഞ്ചാ​യ​ത്തംഗ​ങ്ങ​ളാ​യ സു​നി​ല്‍, സു​ഭി​ലാ​ഷ് കു​മാ​ര്‍, നേ​താ​ക്ക​ളാ​യ സ​ഞ്ജ​യ്ഖാ​ന്‍, മ​നോ​ജ്. ജി. ​നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ മ​ന്ത്രി​യെ അ​നു​ഗ​മി​ച്ചു.

 

Tags : second phase construction of the Ravindran

Recent News

Corehub Up