x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​​സ്‌​​പെ​​ൻ​​ഷ​​നി​​ലാ​​യി​​രു​​ന്ന എ​​ക്സൈ​​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പോ​​ക്‌​​സോ കേ​​സി​​ൽ അ​​റ​​സ്റ്റി​​ൽ

വെബ് ഡെസ്ക്
Published: September 1, 2026 12:19 AM IST | Updated: September 1, 2026 12:19 AM IST

മു​​ണ്ട​​ക്ക​​യം: പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​ൺ​കു​ട്ടി​ക്കു​നേ​രേ ലൈം​​ഗി​​ക അ​​തി​​ക്ര​​മം ന​​ട​​ത്തി​​യ​​തി​​ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​​റ​​സ്റ്റി​​ൽ.
സ​​സ്‌​​പെ​​ൻ​​ഷ​​നി​​ൽ ക​​ഴി​​യു​​ന്ന മു​​ണ്ട​​ക്ക​​യം എ​​ക്‌​​സൈ​​സ് ഓ​​ഫീ​​സി​​ലെ പ്രി​​വ​​ന്‍റീ​​വ് ഓ​​ഫീ​​സ​​ർ പു​​ഞ്ച​​വ​​യ​​ൽ 504 ഇ​​ല​​വു​​ങ്ക​​ൽ അ​​രു​​ൺ കു​​മാ​​ർ (46) ആണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്.

സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​യോ​​ട് മോ​​ശ​​മാ​​യി പെ​​രു​​മാ​​റി​​യെ​​ന്ന പ​​രാ​​തി​​യെ​ത്തു​​ട​​ർ​​ന്ന് ഇ​​യാ​​ൾ​​ക്കെ​​തി​​രേ വ​​കു​​പ്പു​​ത​​ല അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ക​​യും സ​​സ്‌​​പെ​​ൻ​​ഡ് ചെ​​യ്യ​​പ്പെ​​ടു​​ക​​യും ചെ​​യ്തി​​രു​​ന്നു. ഈ ​​സ​​സ്‌​​പെ​​ൻ​​ഷ​​ൻ കാ​​ലാ​​വ​​ധി​​യി​​ൽ ക​​ഴി​​യു​​മ്പോ​​ഴാ​​ണ് പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ൺ​​കു​​ട്ടി​​ക്കെ​​തി​​രേ​യു​​ള്ള അ​​തി​​ക്ര​​മ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​യാ​​ൾ പോ​​ക്‌​​സോ കേ​​സി​​ൽ കു​​ടു​​ങ്ങു​​ന്ന​​ത്. പ​​രാ​​തി ല​​ഭി​​ച്ച​​തി​​നേ​ത്തു​​ട​​ർ​​ന്ന് പൊ​​ലി​സ് ഇ​യാ​ൾ​ക്കെ​തി​രേ പോ​​ക്‌​​സോ നി​​യ​​മ​​ത്തി​​ലെ വി​​വി​​ധ വ​​കു​​പ്പു​​ക​​ൾ പ്ര​​കാ​​രം കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് ന​​ട​​ത്തി​​യ പ്രാ​​ഥ​​മി​​ക അ​​ന്വേ​​ഷ​​ണ​​ത്തി​​ന് ശേ​​ഷ​​മാ​​ണ് ഇ​​യാ​​ളു​​ടെ അ​​റ​​സ്റ്റ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

പ്ര​​തി​​യെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി റി​​മാ​​ൻ​​ഡ് ചെ​​യ്തു.

Tags : Nattuvishesham Districtnews Deepikanews POCSO case.

Recent News

Corehub Up