കാഞ്ഞിരപ്പള്ളി: പാലമ്പ്ര അസംപ്ഷൻ ഹൈസ്കൂളിൽ പ്രതിഭാസംഗമവും വിവിധ പഠന ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനവും നടത്തി. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ് പ്രതിഭാ സംഗമവും വാർഡ് മെംബർ എം.കെ. മോഹനൻ വിവിധ പഠന ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവഹിച്ചു. സിഎംഐ കോട്ടയം സെന്റ് ജോസഫ് പ്രൊവിൻസ് കോർപറേറ്റ് മാനേജർ ഫാ. ബാസ്റ്റിൻ മംഗലത്തിൽ സിഎംഐ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ഡോ. ജിയോ കണ്ണൻകുളം സിഎംഐ അനുഗ്രഹപ്രഭാഷണം നടത്തി. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള പുരസ്കാര വിതരണം ഫാ. ബാസ്റ്റിൻ മംഗലത്തിൽ സിഎംഐ നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് തോമസ് ജോസഫ് ചക്കാലയ്ക്കൽ, ഹെഡ്മിസ്ട്രസ് മേഴ്സി ജോൺ, പിടിഎ സെക്രട്ടറി ജേക്കബ് മാത്യു, സിസ്റ്റർ ടീന ഡിഎസ്ടി, അധ്യാപക പ്രതിനിധി ട്രീസാ ബെല്ലാ ജോർജ്, സ്റ്റാഫ് സെക്രട്ടറി ജിബിൻ കുരുവിള എന്നിവർ പ്രസംഗിച്ചു. സിവിൽ എക്സൈസ് ഓഫീസർ ഷെഫീൽ പി. ഷൗക്കത്ത് ലഹരിക്കെതിരേ ബോധവത്കരണ ക്ലാസ് നടത്തി.
Tags : Talent show Nattuvishesham District News