x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മം​ഗ​ലം- ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ ടാ​റിം​ഗ് വൈ​കു​ന്നു

വെബ് ഡെസ്ക്
Published: October 24, 2026 05:53 AM IST | Updated: October 24, 2026 05:53 AM IST

വ​ള്ളി​യോ​ട് ക​രി​പ്പാ​ലി ഭാ​ഗ​ത്തു ന​ട​ക്കു​ന്ന റോ​ഡ് പ​ണി​ക​ൾ.

വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം- ഗോ​വി​ന്ദാ​പു​രം അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ ടാ​റിം​ഗ് വ​ർ​ക്കു​ക​ൾ മ​ഴ​മൂ​ലം വൈ​കു​ന്ന സ്ഥി​തി​യാ​യി. ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മ​റ്റു വ​ർ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത്.

ഓ​ണ​ത്തി​നു​മു​മ്പ് പ​റ​ഞ്ഞി​രു​ന്ന ടാ​റിം​ഗ് പ​ല​ത​വ​ണ മാ​റ്റി​വ​ച്ച് ഒ​ടു​വി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ മ​ഴ ക​ന​ത്ത​തോ​ടെ ടാ​റിം​ഗി​ന് ത​ട​സ​മാ​യി.

അ​തേ​സ​മ​യം, വ​ള്ളി​യോ​ട് പോ​ളി​ടെ​ക്നി​ക് കോ​ള​ജ് മു​ത​ൽ ചി​റ്റി​ല​ഞ്ചേ​രി ജ​പ​മാ​ല​റാ​ണി പ​ള്ളി വ​രെ​യാ​ണ് ടാ​റിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​ത്.

മം​ഗ​ലം​പാ​ലം മു​ത​ൽ വ​ള്ളി​യോ​ടു​വ​രെ​യു​ള്ള ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗം മ​റ്റൊ​രു റീ​ച്ചും വേ​റെ ക​രാ​റു​ക്കാ​ര​നു​മാ​ണ​ത്രെ. ഇ​തി​നാ​ൽ വ​ള്ളി​യോ​ട് തേ​വ​ർ​കാ​ട് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ ഭാ​ഗ​ത്തെ പ്ര​ധാ​ന അ​പാ​യ​ക്കു​ഴി​ക​ൾ തു​ട​രും.

Tags :

Recent News

Corehub Up