തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളി.
തീക്കോയി: സെന്റ് മേരീസ് ഫൊറോന പള്ളി ശതാബ്ദി ആഘോഷങ്ങളുടെ സമാപനം നവംബർ 14, 15 തീയതികളിൽ നടക്കും.
14നു വൈകുന്നേരം ആറിന് പാലാ രൂപത പിതൃവേദിയുടെ നേതൃത്വത്തിൽ പുറത്തുനമസ്കാരം, ഏഴിന് കലാസസ്യ. 15ന് ഉച്ചകഴിഞ്ഞ് 3.50ന് കൽക്കുരിശ് വെഞ്ചരിപ്പ്. തുടർന്ന് വിശുദ്ധ കുർബാന - ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. 5.30ന് ശതാബ്ദി ആഘോഷ സമാപന സമ്മേളനം. മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കുന്ന സമ്മേളനം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി സുവനീർ പ്രകാശനം ചെയ്യും.
എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ, അരുവിത്തുറ ഫൊറോന പള്ളി വികാരി ഫാ. മാത്യു ചന്ദൻകുന്നേൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർ മോഹനൻ കുട്ടപ്പൻ, പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അംബിക, വാർഡ് മെംബർ കെ.സി. ജയിംസ് എന്നിവർ പ്രസംഗി ക്കും. വികാരി ഫാ. ഡോ. ജോർജ് വെട്ടുകല്ലേൽ സ്വാഗതവും സഹവികാരി ഫാ. ജേക്കബ് കരിനാട്ട് നന്ദിയും പറയും. 6.30ന് സ്നേഹവിരുന്ന്, ഏഴിന് നാടകം.
തീക്കോയിയുടെ ആത്മീയ ഗോപുരം
അമലോത്ഭവമാതാവിന്റെ നാമത്തില്‍ 1926 നവംബര്‍ 28നാണ് തീക്കോയി ഇടവക രൂപീകൃതമായത്. ഇടവകയുടെയും സഭയുടെയും ഉന്നമനത്തിനായി ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍വെന്റും സെന്റ് മേരീസ് സ്കൂളും ഇടവകയോട് ചേർന്ന് പ്രവര്‍ത്തിക്കുന്നു.
ഇടവകയില്‍ ഏറ്റവും പ്രാധാന്യത്തോടെ ആഘോഷിക്കുന്നത് ഫെബ്രുവരി ആദ്യവാരം നടക്കുന്ന മാതാവിന്റെ ശുദ്ധീകരണത്തിരുനാളാണ്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കുടുംബകൂട്ടായ്മ വാര്‍ഷികങ്ങൾ, കുടുംബ നവീകരണ ധ്യാനം, 101 കുരിശിന്റെ അകമ്പടിയോടെ പ്രദക്ഷിണം, 1,500 വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കം, പോപ്പുലര്‍ മിഷന് ധ്യാനം, പന്തല്‍ പ്രദക്ഷിണം, വിവിധ സംഗമങ്ങൾ, കലാപരിപാടികള്‍, മത്സരങ്ങള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
കൈക്കാരന്മാരായ പയസ് ജേക്കബ് കൊച്ചുപുരയ്ക്കൽ, പി.സി. ജോവിനസ് പുളിക്കൽ, തോമസ് കുര്യന് വാളിച്ചാക്കൽ, ജോണി മാത്യു പോര്‍ക്കാട്ടിൽ, ജനറല്‍ കണ്‍വീനര്‍ ജോജോ ജോസഫ് പുന്നപ്ലാക്കല്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Tags :