x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​ടു​ക​ളി​ലെ താ​ത്‌​കാ​ലി​ക ത​ട​യ​ണ​ക​ൾ ഇ​ത്ത​വ​ണ​യി​ല്ല: വെ​ട്ടി​ലാ​യ​തു ക​ർ​ഷ​ക​ർ


Published: April 22, 2026 01:51 AM IST | Updated: April 22, 2026 01:51 AM IST

ത​ട​യ​ണ നി​ർ​മി​ക്കാ​ത്ത​തി​നെതു​ട​ർ​ന്ന് ഒ​ഴു​ക്കു​നി​ല​ച്ച ക​ണ്ണി​യം​പു​റ​ത്തെ തോ​ട്.

ഒ​റ്റ​പ്പാ​ലം: ഇ​ത്ത​വ​ണ തോ​ടു​ക​ളി​ൽ താ​ത്കാ​ലി​ക ത​ട​യ​ണ​ക​ൾ നി​ർ​മി​ക്കാ​തെ അ​ധി​കൃ​ത​ർ. ക​ഴി​ഞ്ഞ വേ​ന​ലി​ൽ ക​ർ​ഷ​ക​ർ​ക്കു​ൾ​പ്പെ​ടെ ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യി​രു​ന്നു തോ​ടു​ക​ളി​ലെ താ​ത്‌​കാ​ലി​ക ത​ട​യ​ണ​ക​ൾ.

ന​ഗ​ര​സ​ഭ​യി​ലെ ക​ണ്ണി​യം​പു​റം, കി​ഴ​ക്കേ തോ​ടു​ക​ളി​ൽ വേ​ന​ലാ​വു​ന്ന​തി​നു​മു​ൻ​പ് കെ​ട്ടി​യി​രു​ന്ന ത​ട​യ​ണ​ക​ളാ​ണ് ന​ഗ​ര​സ​ഭ ഇ​ത്ത​വ​ണ സ്ഥാ​പി​ക്കാ​തി​രു​ന്ന​ത്.
ഈ ​ത​ട​യ​ണ​ക​ൾ കി​ണ​റു​ക​ളി​ൽ വെ​ള്ളം നി​ല​നി​ർ​ത്തു​ന്ന​തി​നും കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നും ഗു​ണ​ക​ര​മാ​യി​രു​ന്നു. കു​ടി​വെ​ള്ള​ത്തി​ന് ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടു​ന്ന​തി​നി​ടെ​യാ​ണ് തോ​ടു​ക​ളി​ലെ വെ​ള്ള​വും വ​റ്റി​യി​രി​ക്കു​ന്ന​ത്.

ക​ണ്ണി​യം​പു​റ​ത്ത് പ​ന​മ​ണ്ണ തോ​ട്ടു​പാ​ലം, ല​ക്ഷം​വീ​ടി​നു​സ​മീ​പം, തി​രു​വോ​ർ​ത്ത് പാ​റ, പൂ​ക്കാ​ട്ടു​കു​റു​ശ്ശി, കി​ഴ​ക്കേ തോ​ട്ടി​ൽ കോ​ലോ​ത്ത്കു​ന്ന് കു​ടി​വെ​ള്ള​പ​ദ്ധ​തി​ക്കു​സ​മീ​പം എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് എ​ല്ലാ​വ​ർ​ഷ​വും ത​ട​യ​ണ നി​ർ​മി​ക്കാ​റു​ള്ള​ത്.
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ മ​ണ​ൽ​ചാ​ക്കു​ക​ൾ നി​റ​ച്ചാ​ണ് ത​ട​യ​ണ​ക​ൾ കെ​ട്ടാ​റു​ള്ള​ത്. കാ​ഞ്ഞി​ര​പ്പു​ഴ അ​ണ​ക്കെ​ട്ടി​ൽ​നി​ന്നു​ള്ള വെ​ള്ള​വും ത​ട​യ​ണ​യി​ൽ സം​ഭ​രി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു.

ഇ​താ​ണ് ക​ടു​ത്ത വേ​ന​ൽ തു​ട​രു​ന്പോ​ഴും ഇ​ത്ത​വ​ണ ഇ​ല്ലാ​താ​യ​ത്. വേ​ന​ലെ​ത്തി​യാ​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണ് ക​ണ്ണി​യം​പു​റം, പ​ന​മ​ണ്ണ മേ​ഖ​ല​ക​ൾ. ന​ഗ​ര​സ​ഭ​യു​ടെ സ​മ​ഗ്ര കു​ടി​വെ​ള്ള​പ​ദ്ധ​തി​യി​ൽ​നി​ന്ന് വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും വേ​ന​ലി​ന്‍റെ കാ​ഠി​ന്യ​ത്തി​ൽ ഇ​ട​ക്കി​ടെ ത​ട​സ​പ്പെ​ടാ​റു​ണ്ട്. ചി​ല പാ​ട​ശേ​ഖ​ര​സ​മി​തി​ക​ൾ തോ​ട്ടി​ലെ വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ചാ​ണ് കൃ​ഷി​യി​റ​ക്കാ​റു​ണ്ടാ​യി​രു​ന്ന​ത്.

പ​ച്ച​ക്ക​റി കൃ​ഷി​ക്കും ആ​ശ്ര​യം ഈ ​വെ​ള്ളം ത​ന്നെ​യാ​യി​രു​ന്നു. ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്ത് പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​നാ​ലാ​ണ് ഇ​ത്ത​വ​ണ ത​ട​യ​ണ​ക​ൾ കെ​ട്ടാ​തി​രു​ന്ന​തെ​ന്ന മ​റു​പ​ടി​യാ​ണ് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന​ത്.

Tags : Temporary nattuvishesham local news

Recent News

Corehub Up