x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ള​ങ്ക​ര ഹാ​ർ​ബ​ർ ത​ക​ർ​ച്ച​യി​ലേ​ക്ക്

വെബ് ഡെസ്ക്
Published: October 30, 2026 01:59 AM IST | Updated: October 30, 2026 01:59 AM IST

ത​ള​ങ്ക​ര ഹാ​ർ​ബ​റി​ലെ പാ​ല​ത്തി​ന്‍റെ സ്ലാ​ബ് ത​ക​ർ​ന്ന നി​ല​യി​ൽ.

കാ​സ​ർ​ഗോ​ഡ്: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും സൗ​ക​ര്യ​മൊ​രു​ക്കി​ക്കൊ​ണ്ട് ന​വീ​ക​രി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ പ​ല​തു ക​ഴി​ഞ്ഞി​ട്ടും ത​ള​ങ്ക​ര ഹാ​ർ​ബ​റി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ മാ​റു​ന്നി​ല്ല. അ​പ​ക​ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഇ​വി​ടേ​ക്ക് ആ​ളു​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​ത് വി​ല​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​ധി​ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ടേ​ക്ക് സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​വാ​ഹ​മാ​ണ്. ച​ന്ദ്ര​ഗി​രി പു​ഴ​യും ക​ട​ലും ചേ​രു​ന്ന ഭാ​ഗ​ത്തെ കാ​ഴ്ച​ക​ൾ കാ​ണാ​നും ഫോ​ട്ടോ​യും വീ​ഡി​യോ​യു​മെ​ടു​ക്കാ​നു​മാ​ണ് കൂ​ടു​ത​ൽ പേ​രും എ​ത്തു​ന്ന​ത്.
ത​ക​ർ​ച്ചാ​ഭീ​ഷ​ണി നേ​രി​ടു​ന്ന മീ​നി​റ​ക്കു കേ​ന്ദ്ര​ത്തി​ൽ ബോ​ട്ടു​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി അ​ടു​ക്കാ​നാ​കാ​ത്ത​തി​നാ​ൽ അ​ല്പ​മ​ക​ലെ​യു​ള്ള ക​സ​ബ ബീ​ച്ചി​ലാ​ണ് ഇ​പ്പോ​ൾ ബോ​ട്ടു​ക​ൾ അ​ടു​പ്പി​ച്ച് നി​ര്‍​ത്തി മീ​നി​റ​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​വി​ടെ സ്ഥ​ല​സൗ​ക​ര്യം കു​റ​വാ​ണ്. ഇ​ത് താ​ത്കാ​ലി​ക സം​വി​ധാ​ന​മാ​ണെ​ന്നും ത​ള​ങ്ക​ര​യി​ൽ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ മി​നി ഹാ​ർ​ബ​റും വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​വും സ്ഥാ​പി​ക്കു​മെ​ന്നു​മാ​ണ് ക​ഴി​ഞ്ഞ സ​ർ​ക്കാ​രും ന​ഗ​ര​സ​ഭ​യും പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യോ ഫ​ണ്ട് അ​നു​വ​ദി​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല.

ഇ​വി​ടെ തോ​ണി​ക​ൾ​ക്കും ബോ​ട്ടു​ക​ൾ​ക്കും ന​ങ്കൂ​ര​മി​ടാ​ൻ ഒ​രു​ക്കി​യ പാ​ല​വും മ​ത്സ്യ​ങ്ങ​ൾ ലേ​ലം​വി​ളി​ക്കാ​ൻ ഒ​രു​ക്കി​യ കെ​ട്ടി​ട​വും ഏ​ത് നി​മി​ഷ​വും ത​ക​ർ​ന്നു​വീ​ഴാ​മെ​ന്ന നി​ല​യി​ലാ​ണ്‌. പാ​ല​ത്തി​ന്‍റെ സ്ലാ​ബു​ക​ളും കൈ​വ​രി​ക​ളു​മെ​ല്ലാം ത​ക​ർ​ന്നു. ഇ​തി​നു മു​ക​ളി​ൽ നി​ന്നാ​ണ് സ​ന്ദ​ർ​ശ​ക​ർ വീ​ഡി​യോ ചി​ത്രീ​ക​ര​ണം ന​ട​ത്തു​ന്ന​ത്.

ഹാ​ർ​ബ​റി​ന്‍റെ ന​വീ​ക​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ർ​ക്കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ന​ഗ​ര​സ​ഭ​യും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags :

Recent News

Corehub Up